നോര്‍ത്ത് അമേരിക്ക ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പുതിയ ഭാരവാഹികള്‍; പാസ്റ്റര്‍ ഇട്ടി എബ്രഹാം പ്രസിഡന്റ്

ASA

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ വിദേശത്തുള്ള ഏറ്റവും വലിയ റീജിയനുകളിലൊന്നായ ഈസ്റ്റേണ്‍ റീജിയന്റെ വാര്‍ഷിക പൊതുയോഗവും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഡിസംബര്‍ 21 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസ്സംബ്ലി ഹാളില്‍ നടന്നു. 2015 – 2017 വര്‍ത്തേക്കുള്ള പുതിയ റീജിയന്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: പ്രസിഡന്റ് പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ്, സെക്രട്ടറി പാസ്റ്റര്‍ കെ.വി ഏബ്രഹാം, ജോ. സെക്രട്ടറി ബ്രദര്‍ ഉമ്മന്‍ എബനേസര്‍, ട്രഷറാര്‍ ബ്രദര്‍ സാം തോമസ്.

പാസ്റ്റര്‍ ജോസഫ് വില്യംസ്, ബ്രദര്‍ സാം തോമസ് എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാസാച്ചുസൈറ്റ്‌സ്, കണക്റ്റികട്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, മെരിലാന്റ് എന്നീ സ്റ്റേറ്റുകളും വാഷിംഗ്‌ടണ്‍ ഡി.സിയും ഉള്‍പ്പെട്ടതാണ് ഈസ്റ്റേണ്‍ റീജിയന്‍. ഭാരതത്തിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി വിവിധ ആത്മീയ – ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും റീജിയന്റെ ചുമതലയില്‍ നടന്നുവരുന്നു.

Print Friendly, PDF & Email

Leave a Comment