ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌: രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കും

image (7)ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഡിസംബര്‍ 28-ന്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ കരോള്‍ട്ടണില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ നിര്‍വഹിക്കും.

വൈകിട്ട്‌ 4 മണിക്ക്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തിരുമേനി വിലയിരുത്തുന്ന യോഗവും ഉണ്ടായിരിക്കുന്നതാണ്‌. 29-ന്‌ ഫാമിലി കോണ്‍ഫറന്‍സ്‌ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ തിരുമേനി സന്ദര്‍ശിക്കുന്നതാണ്‌.

ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Print Friendly, PDF & Email

Related News

Leave a Comment