അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌- നവവത്സരാഘോഷം 28-ന്‌

sഅരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌- നവ വത്സരാഘോഷം ഡിസംബര്‍ 28-ന്‌ ഇന്തോ- അമേരിക്കന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും.

ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ തിരി തെളിയിക്കുന്നതോടുകുടി സമ്മേളനത്തിനു തുടക്കമാകും. തുടര്‍ന്ന്‌ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ അരങ്ങേറും. റവ.ഫാ. സ്ലോമോ ഐസക്ക്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കും.

സംഘടനയുടെ മുഖപത്രമായ `തനിമ’യുടെ രണ്ടാം പതിപ്പ്‌ പ്രകാശനം ചെയ്യപ്പെടും. ചടങ്ങില്‍ 2014-ല്‍ ഗ്രാജ്വേറ്റ്‌ ചെയ്‌ത കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും പ്രത്യേകമായി ആദരിക്കും. തുടര്‍ന്ന്‌ ക്രിസ്‌മസ്‌ നേറ്റിവിറ്റി ഷോയും ക്രിസ്‌മസ്‌ പാപ്പായും അരങ്ങേറും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment