ശബരിമലയില്‍ നടവരവ് 141 കോടി കവിഞ്ഞു

sabarimala20131127150150_535_1പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലമാസക്കാലത്തെ നടവരവ് റെക്കോര്‍ഡ് ഭേദിച്ചെന്ന് ദേവസ്വം ബോര്‍ഡ്. മണ്ഡലകാലം കഴിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ബോര്‍ഡ് കണക്കുകള്‍ പുറത്ത് വിട്ടത്. ശബരിമലയിലെ വരുമാനം ഇതുവരെ 141 കോടി 64 ലക്ഷം രൂപ കവിഞ്ഞതായാണ് ബോര്‍ഡ് പുറത്ത് വിട്ട കണക്കുകളിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കോടിയുടെ അധിക വരുമാനമാണ് ശബരിമലയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്.

അരവണ വില്‍പ്പനയിലും ഇത്തവണ റെക്കോഡ്‌ വരുമാനമാണ്‌. ഇതുവരെ അരവണ വിറ്റുള്ള വരുമാനം 54 കോടി 31 ലക്ഷമായി. നാലു കോടി രൂപയാണ്‌ കൂടിയത്‌. അരവന വിതരണത്തില്‍ പ്രതിസന്ധിയുണ്ടായെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. ഇത്തവണ കേരളത്തിനു പുറത്തുനിന്നുള്ള അയ്യപ്പ ഭക്തരില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ആന്ധ്രയില്‍ നിന്നായിരുന്നെന്നാണ്‌ വിവരം.

Print Friendly, PDF & Email

Leave a Comment