മുംബൈയില്‍ തീപിടുത്തം; എട്ടുപേര്‍ മരിച്ചു

fireമുംബൈ: മുംബൈയിലെ തടിഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ എട്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കുണ്ട്. മുംബൈയിലെ ഭീവണ്ടിയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീ പിടുത്തമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment