നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി

anoop-menonകൊച്ചി: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശി ഷേമ അലക്‌സാണ്ടറാണ് വധു. ഇന്നു രാവിലെ അനൂപിന്റെ കൊച്ചിയിലെ വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹിതനാകുന്നുവെന്ന കാര്യം അനൂപ് മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

അഞ്ചു വര്‍ഷം നീണ്ട സൗഹൃദത്തിന് ശേഷമാണ് അനൂപ്- ഷേമ വിവാഹം നടക്കുന്നത്. കോഴിക്കോട് ബാലുശ്ശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment