Flash News

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് ഉഡുപ്പി മഠാധിപതി

December 28, 2014 , സ്വന്തം ലേഖകന്‍

26BG_PG5_PEJAWAR_S_2258766fഉഡുപ്പി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതികള്‍ ഉണ്ടാക്കണമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ഥ. വിവിധ മതങ്ങളിലെ ആചാര്യന്മാരും മതേതര ജനാധിപത്യ വീക്ഷണമുള്ള രാഷ്ട്രീയ–സാമൂഹിക-സാംസ്കാരിക നേതാക്കളുമായിരിക്കണം സമിതി അംഗങ്ങള്‍. മതപരിവര്‍ത്തനം നടന്നുവെന്നു പറയുന്ന സ്ഥലങ്ങളില്‍ ഈ സമിതി ചെന്ന് സത്യാവസ്ഥ മനസ്സിലാക്കി സര്‍ക്കാറിനെ അറിയിക്കണം. ഇതനുസരിച്ച് സര്‍ക്കാറിന് നടപടികള്‍ സ്വീകരിക്കാം.

എന്നാല്‍, ഹിന്ദുക്കള്‍ മറ്റു മതങ്ങളിലേക്ക് മാറുമ്പോള്‍ ഇത്തരം വിവാദങ്ങളൊന്നും ഉണ്ടാകാറില്ലന്നും മറ്റു മതസ്ഥര്‍ ഹിന്ദുമതത്തിലേക്ക് മാറുമ്പോള്‍ മാത്രം അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലന്നും സ്വാമി പറഞ്ഞു. എല്ലാ മതം മാറ്റങ്ങളും ഒരേ രീതിയിലാണ് കാണേണ്ടത്.

താന്‍ ഏത് മതത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അതത് വ്യക്തികള്‍ക്ക് മാത്രമാണ്. ഒരു പ്രലോഭനങ്ങളുമില്ലാതെ, വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുമതത്തിലേക്ക് വരുന്നവരെ സ്വീകരിക്കാന്‍ ക്ഷണിച്ചാല്‍ താന്‍ കൂടി മുന്‍നിരയില്‍ ഉണ്ടാവും. പക്ഷേ, നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലന്ന് നൂറു ശതമാനം ഉറപ്പുണ്ടാകണം -സ്വാമി വിശ്വേശതീര്‍ഥ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top