Flash News

ശബരിമല നട അടച്ചു, മകരവിളക്കിന് 30ന് തുറക്കും

December 28, 2014 , സ്വന്തം ലേഖകന്‍

1419710903_a2812sabശബരിമല: ശബരിമലയില്‍ മണ്ഡലപൂജക്കു ശേഷം നട അടച്ചു. തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയായി.

ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മണ്ഡലം 41ന് നടക്കുന്ന ഉച്ചപൂജയാണ് മണ്ഡലപൂജയായി കണക്കാക്കുക. കലശത്തോടെയും കളഭാഭിഷേകത്തോടെയുമാണ് മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. മണ്ഡലപൂജ നടക്കുന്നതിനാല്‍ രാവിലെ 10ന് നെയ്യഭിഷേകം നിര്‍ത്തിയിരുന്നു.

തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ കളഭവും 25 കലശവും പൂജിച്ചു. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാജനം ഉഴിഞ്ഞു. തുടര്‍ന്ന്, കലശം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി. ബ്രഹ്മകലശത്തില്‍ പൂജിച്ച കളഭം അയ്യപ്പന് അഭിഷേകം ചെയ്തു. പിന്നീട് നിവേദ്യവും നല്‍കിയ ശേഷം നടയടച്ചു. വിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തി മംഗളാരതി ഉഴിഞ്ഞതോടെയാണ് മണ്ഡലപൂജ സമാപിച്ചത്. തുടര്‍ന്ന് ഉച്ചക്ക് 1.15ന് നടയടച്ചു.

വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ദീപാരാധാനക്കു ശേഷം അയ്യപ്പ വിഗ്രഹത്തില്‍ യോഗദണ്ഡും ജപമാലയും ചാര്‍ത്തി രാത്രി 10-ന് ഹരിവരാസനം ചൊല്ലി നട അടച്ചു. മകരവിളക്ക് പൂജകള്‍ക്ക് 30-ന് വൈകുന്നേരം 5.30ന് നട തുറക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top