കത്രീനാ ചേടത്തിയുടെ ക്രിസ്തുമസ് — ഒരു അവലോകനം

Church_Dramaപണത്തിന്റെ കൊഴുപ്പില്‍ വ്യര്‍ത്ഥമായിപ്പോകുന്ന മനുഷ്യ ജീവിതത്തെ അരങ്ങില്‍ അസാധാരണ അനുഭവമാക്കിത്തീര്‍ക്കുന്ന കത്രീനാ ചേടത്തിയുടെ ക്രിസ്തുമസ് എന്ന ലഘു നാടകം കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

സെന്റ്‌ പോള്‍സ് മാര്‍ത്തോമ യുവജന സഖ്യം ക്രിസ്തുമസ് കരോളിനോടനുബന്ധിച്ചു നടത്തിയ ഈ ലഘു നാടകം വീക്ഷിക്കുവാന്‍ അമേരിക്കയിലെ മാര്‍ത്തോമ ഭദ്രാസനാധിപന്‍ വന്ദ്യപിതാവ് ഗീവറുഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനിയും നിറഞ്ഞ സദസില്‍ ഉണ്ടായിരുന്നു.

കഥയുടെ ഉള്ളടക്കം
പണത്തിനെ കൊഴുപ്പില്‍ ഭൂത കാലം മറന്നു ജീവിക്കുന്ന കത്രീനാ ചേടത്തി. ദൈവം കൊടുത്ത ധന സമുദ്ധിയില്‍ മറ്റുള്ളവരെ സ്നേഹിപ്പാനും സഹായിപ്പാനും മറന്നു പോകുന്നു. നാട്ടിലേക്ക് വരുന്ന അമേരിക്കയിലുള്ള മക്കളെ കാണുവാനുള്ള തിടുക്കത്തിലായിരുന്നു ആ സ്ത്രീ. അങ്ങനെയിരിക്കെ സ്വര്‍ഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരു സ്വപ്നം കണ്ടു….! പണമോ സ്വത്തുക്കാലോ കൊണ്ട് ആര്‍ക്കും സ്വര്‍ഗ രാജ്യം നേടിയെടുക്കുവാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം കാണികള്‍ക്ക് വരച്ചു കാട്ടുന്ന ഈ അതി മനോഹരമായ നാടകം പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു.

അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ കാണികളെ വിസ്മയ ലോകത്തെത്തിച്ച നാടകത്തിലെ പ്രധാന വേഷം ചെയ്ത കത്രീനാ ചേടത്തിയുടെ അഭിനയം തികച്ചും പ്രശംസനീയമായിരുന്നു. അനുപാ സാം ആയിരുന്നു ഈ പ്രധാന വേഷമിട്ടത്.

നാടകത്തിലെ ഓരോ രംഗങ്ങളുടെ ആവിഷ്കാരം ആത്മീകതയുടെ പരിവേഷം സദസ്സിന് ഉള്‍ക്കൊള്ളാനാകും വിധം അവതരിപ്പിച്ചിരുന്നു. കാണികളുടെ മനസ്സുകളില്‍ മറയാതെ നില്‍ക്കുന്ന വേലക്കാരനായി അഭിനയിച്ച സാം കോശിയും, അഭിനയ ചാതുര്യം സ്റ്റേജില്‍ എടുത്തു കാട്ടിയ വേലക്കാരിയായി അഭിനയിച്ച നിഷ ജേക്കബും കാണികളുടെ നിലക്കാത്ത കൈയടി ഏറ്റു വാങ്ങി. ക്ലാര്‍ക്ക് ആയി അഭിനയിച്ച ലിജി ബാബുവിന്റെ തമിഴ് കലര്‍ന്ന മലയാള സംഭാഷണവും, പള്ളി അച്ചനായി അഭിനയിച്ച അലക്സ്‌ കോശിയും, ലാസറായി വേഷമിട്ട വിന്‍സെന്റും അസലായി അഭിനയിച്ചു.

വിനോദ് ചെറിയാന്‍ സംവിധാനം ചെയ്ത ഈ നാടകത്തിന്റെ നിര്‍മ്മാണം നടത്തിയത് എബ്രഹാം കോശിയാണ്. കഥ, തിരകഥ,സംഭാഷണം നടത്തിയത് അലക്സ്‌ കോശിയും, ശബ്ദം നല്‍കിയത് ശാലു മ്യൂസിക്കുമാണ്.

സംഗീതം, നൃത്ത്വം, തിരുവാതിര, കഥാപ്രസംഗം, മിമിക്രി, നാടകം തുടങ്ങിയ കലകളില്‍ അതിനൈപുണ്യമുള്ള കുറെ യുവജനങ്ങളുടെ സംഗമമാണ് ഡാലസ് സെന്റ്‌ പോള്‍സിലെ യുവജന സഖ്യം. കേരള അസോസിയേഷന്‍, ഡാലസ് സൗഹൃദ വേദി, വേള്‍ഡ് മലയാളി തുടങ്ങിയ പ്രവാസി സംഘനകളുടെ പൊതുപരിപാടികളില്‍ ഈ യുവ ജനങ്ങളുടെ വിവിധ കലകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

നാടക കലയുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഡാളസിലെ ഈ യുവ ജനങ്ങള്‍ നടത്തുന്ന പ്രകടനകലകളെ നാം അംഗീകരിക്കണം. കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

nadakam

YS Skit 2 YS Skit 3 YS Skit1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment