Flash News

2014-ലെ വിമാന ദുരന്തങ്ങളിലൂടെ ഒരെത്തിനോട്ടം

December 28, 2014 , സ്വന്തം ലേഖകന്‍

plane-crash

2014 അവസാനിക്കാനിരിക്കുമ്പോള്‍ ഞെട്ടലുമായി വീണ്ടുമൊരു വിമാനദുരന്തം കൂടി. ലോകത്തെ ഞെട്ടിച്ച നിരവധി വിമാന ദുരന്തങ്ങള്‍ക്കാണ് 2014 സാക്ഷിയായത്. ഫെബ്രുവരി 6നാണ് ഈ വര്‍ഷത്തെ ആദ്യ വിമാന ദുരന്തമുണ്ടായത്. നേപ്പാളില്‍ നിന്ന് കാനഡയിലേക്ക് പുറപ്പെട്ട നേപ്പാള്‍ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 183, എ ഡി ഹവില്ലണ്ട് കാനഡ ഡിഎച്ച് സി -6 എന്ന വിമാനം പോഖ്‌റക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. 18 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ വിമാന ദുരന്തമാണ് മാര്‍ച്ച് 8-നുണ്ടായത്. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിങിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 777 എന്ന വിമാനം കാണാതാവുകയായിരുന്നു. വിമാന ജീവനക്കാരടക്കം 239 പേരാണ് വിമാനത്തിലുണ്ടായത്. ലോക രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെരച്ചിൽ നടത്തിയെങ്കിലും ഇനിയും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി ഈ ദുരന്തം ഇന്നും അവശേഷിക്കുന്നു. ഈ ദുരന്തത്തിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 777 വിമാനം വെടിവച്ചിട്ടത്. 298 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് യുക്രൈനും യുക്രൈനാണെന്ന് റഷ്യയും ആരോപിക്കുന്നു.

ട്രാന്‍സ് ഏഷ്യന്‍ എയര്‍വേസിന്‍റെ ഫ്ലൈറ്റ് 222 എന്ന വിമാനം ജൂലൈ 23നാണ് തായ്‌വാനില്‍ വച്ച് തകര്‍ന്നു വീണത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിമാന ദുരന്തത്തിനുകൂടി ലോകം സാക്ഷിയായി. അള്‍ജീരിയല്‍ വിമാനം തകര്‍ന്നു വീണ് 118 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 10ന് ഇറാനിലെ ടെഹ്റാനില്‍ സ്റ്റെഫാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നു വീണ് 39 പേര്‍ കൊല്ലപ്പെട്ടു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണത്.

ഒടുവിലത്തെ സംഭവമാണ് ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാന ദുരന്തം. വിമാനം തകര്‍ന്നു വീണതെന്നാണ് സംശയിക്കുന്നത്. 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top