Flash News

ജാതിമത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളായിരിക്കണം – ഡോ. അബ്ദുള്‍ റഷീദ്

December 29, 2014 , പി.പി ചെറിയാന്‍

1

ഗാര്‍ലന്റ് (ഡാളസ്സ്) : മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായിരിക്കണം ജാതിയും മതവും സ്വാധീനം ചെലുത്തേണ്ടതെന്നും ജാതിമത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല പരസ്പര പൂരകങ്ങളായിരിക്കണമെന്നും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സ് അദ്ധ്യാപകന്‍ ഡോ. അബ്ദുള്‍ റഷീദ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ സംസ്ക്കാര പൈതൃകവും, ലാളിത്യവും, നിഷ്കളങ്കതയും, സഹിഷ്ണുതയും, വിശ്വമാനവികതയും കാത്തു സൂക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് കൈമാറുന്നതിനും നാം പ്രതിജ്ഞാബന്ധരാണ്.

കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് സംഘടിപ്പിച്ച ക്രിസ്തുമസ്സ് – നവവത്സരാഘോഷങ്ങളില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അബ്ദുള്‍ റഷീദ്.

ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ശാന്തിയും സമാധാനവും ലഭ്യമാകുകയുള്ളു- അബ്ദുള്‍ റഷീദ് പറഞ്ഞു. ക്രിസ്തുമസ്സ് – നവവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ക്ക് മംഗളകരമായ ക്രിസ്തുമസ്സും പ്രത്യാശാ നിര്‍ഭരമായ പുതുവത്സരവും ആശംസിച്ചുകൊണ്ടാണ് അബ്ദുള്‍ റഷീദ് തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ഡിസംബര്‍ 27 ശനിയാഴ്ച വൈകീട്ട് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ അമേരിക്കന്‍ – ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു. കേരളാ അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗത പ്രസംഗം നടത്തി.

ക്രിസ്തുമസ്സ് നാറ്റുവിറ്റി സീന്‍, റെന്‍‌ജി അബ്രഹാം ടീം അവതരിപ്പിച്ച സംഘഗാനം, ഇന്‍‌ഫ്യൂസഡ് പെര്‍ഫോമിംഗ് ആര്‍ട്സ് അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം, ഹരിദാസ് തങ്കപ്പന്‍, മാത്യു കോശി സംഘാംഗങ്ങളുടെ കരോള്‍ ഗാനങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ മാറ്റ് വര്‍ദ്ധിപ്പിച്ചു. അസ്സോസിയേഷന്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു. ക്രിസ്തുമസ്സ് ഗാനം ആലപിച്ച് ആഗതനായ സാന്താക്ലോസ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

2

3

4

5

6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top