ആചാരം ലംഘിച്ച് സന്നിധാനത്ത് ജീപ്പില്‍ എത്തിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

20tvpt-exitroute_841125fപത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് ആചാരം ലംഘിച്ച് ജീപ്പില്‍ എത്തിയ സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ജീപ്പ് ഓടിച്ച കല്‍പറ്റ സി.ഐ സുഭാഷ് ബാബു, ഗ്രേഡ് എസ്.ഐ. സി.വി. ജോര്‍ജ്, വിജയന്‍, രാജേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഡി.ജി.പിയാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്.

സന്നിധാനത്തിലേക്ക് കാല്‍നടയായി മാത്രമേ കയറാവൂയെന്ന ആചാരം പൊലീസുകാര്‍ ലംഘിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. സി.ഐ തന്നെ വാഹന നിയന്ത്രണമുള്ള സന്നിധാനത്തേക്ക് ജീപ്പില്‍ എത്തിയത് ഗുരുതരമായ തെറ്റാണെന്ന് ഡി.ജി.പി പറഞ്ഞു.

സംഭവത്തിനു ശേഷം സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദശേപ്രകാരം ജീപ്പ് പമ്പ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

Print Friendly, PDF & Email

Leave a Comment