Flash News

അറ്റ്‌ലാന്റയില്‍ ക്രിസ്‌തുമസും കുടുംബവര്‍ഷാചരണത്തിന്റെ തുടക്കവും ആഘോഷിച്ചു

December 29, 2014 , ജോയിച്ചന്‍ പുതുക്കുളം

image (17)അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലെ ക്രിസ്‌തുമസ്‌ ദിന ആഘോഷങ്ങള്‍ ഡിസംബര്‍ 24-ന്‌ വൈകിട്ട്‌ 7.30-ന്‌ ഇടവക വികാരി ഫാ. ജോസഫ്‌ പുതുശേരിയുടെ കാര്‍മികത്വത്തില്‍ തിരുപിറവി കര്‍മ്മങ്ങളും ദിവ്യബലിയും നടത്തപ്പെടുകയുണ്ടായി.

തിരുസഭ കുടുംബവര്‍ഷമായി 2015 പ്രഖ്യാപിച്ചതിനാല്‍ കുടുംബ വര്‍ഷാചരണത്തിന്റെ ആരംഭം എട്ട്‌ കൂടാരയോഗ പ്രസിഡന്റുമാരും നിലവിളക്ക്‌ തെളിയിച്ചുകൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. നൂറുകണക്കിന്‌ വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിക്കുകയുണ്ടായി. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും കെ.സി.വൈ.എല്‍ അംഗങ്ങള്‍ നേതൃത്വം നല്‌കിയ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും നടത്തപ്പെട്ടു.

കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടില്‍, തോമസ്‌ കല്ലിടാന്തിയില്‍, ഡി.ആര്‍.ഇ ആന്‍സി ചെമ്മലക്കുഴി, റ്റോജി തയ്യില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. കെ.സി.വൈ.എല്‍ ലീഡേഴ്‌സ്‌ ആയ സറീന അറയ്‌ക്കല്‍, നോയല്‍ അത്തിമറ്റത്തില്‍ തുടങ്ങിയവര്‍ നേറ്റിവിറ്റി ഷോയ്‌ക്കും നേതൃത്വം നല്‍കി.

image (1) image (2) image (3) image


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top