Flash News

‘ഘര്‍ വാപസി’ ശക്തിപ്പെടുത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ

December 30, 2014 , സ്വന്തം ലേഖകന്‍

Pravin-Togadiaഹൈദരാബാദ്: ‘ഘര്‍ വാപസി’ ശക്തിപ്പെടുത്തുമെന്നും ഹിന്ദു സമുദായക്കാരെ മറ്റ് മതങ്ങളിലേക്ക് മാറാന്‍ അനുവദിക്കില്ലന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മതപരിവര്‍ത്തനവും ‘ലവ് ജിഹാദും’ കാരണം ഹിന്ദു സമുദായം ന്യൂനപക്ഷങ്ങളായി മാറുമെന്ന ഭീഷണിയുണ്ടെന്നും വി.എച്ച്.പി റാലിയില്‍ തൊഗാഡിയ പറഞ്ഞു. ഇതനുവദിക്കാനാവില്ല. എല്ലാവരും ഹിന്ദുക്കളായ രാജ്യത്ത് ജനസംഖ്യയുടെ 82 ശതമാനം മാത്രമേ ഹിന്ദുക്കളായി നിലനില്‍ക്കുന്നുള്ളൂ. മുഗള്‍, ബ്രീട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെ ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ അവര്‍ ഹിന്ദു സമൂഹത്തിലേക്ക് തിരിച്ചുവരുകയാണ്.

തെലങ്കാനയിലും ആന്ധ്രപ്രദേശിലും ‘ഘര്‍ വാപസി’ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് വി.എച്ച്.പി ഭാരവാഹികളുടെ യോഗത്തില്‍ തൊഗാഡിയ നിര്‍ദേശം നല്‍കി. നാല് വിവാഹം കഴിക്കുന്ന സമ്പ്രദായം ഏക സിവില്‍കോഡ് നടപ്പാക്കി അവസാനിപ്പിക്കണം. 1000 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിന്ദുക്കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലത്തെിയെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.

ഹിന്ദു സമുദായത്തിലെ തൊട്ടുകൂടായ്മ അവസാനിപ്പിക്കണമെന്നും ദലിതരും ബ്രാഹ്മണരും ഒരേ കിണറില്‍ നിന്ന് വെള്ളംകോരി കുടിക്കുന്ന അവസ്ഥ വരണമെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മയാണ് ദലിതര്‍ മതം മാറാന്‍ കാരണമെന്നും തൊഗാഡിയ സൂചിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top