ലവ് ജിഹാദ് ആരോപണം: വിവാഹം പൊലീസ് റദ്ദാക്കി

marriageന്യൂദല്‍ഹി: ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ‘ലവ് ജിഹാദെ’ന്ന ബജ്റംഗ്ദളിന്‍െറ മുറവിളിയത്തെുടര്‍ന്ന് അധികൃതര്‍ റദ്ദാക്കി. കോട്ട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെ 11 ദിവസം മുമ്പ് കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയത്തെുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരായി. തൗഹീദ് ഖാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചെന്നും ഇസ്ലാം മതത്തിലേക്ക് മാറിയെന്നും രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും സ്റ്റേഷനിലത്തെി. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ യുവതി വിസമ്മതിക്കുകയായിരുന്നു.

ഇവര്‍ സമര്‍പ്പിച്ച മതപരിവര്‍ത്തന സത്യവാങ്മൂലം നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കാത്തതായതിനാല്‍ നിയമപ്രകാരമുള്ളതല്ലന്ന് കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിവാഹം റദ്ദാക്കിയത്. സ്റ്റേഷനിലേക്ക് തള്ളിക്കയറിയ ബജ്റംഗ്ദള്‍കാരും പൊലീസ് ഓഫിസറും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

പിന്നീട് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായ യുവതി ബന്ധുവായ സ്ത്രീക്കൊപ്പം താമസിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ദമ്പതികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment