Flash News

സോളാര്‍ സമരവുമായി വീണ്ടും ഇടതുമുന്നണി

December 30, 2014 , സ്വന്തം ലേഖകന്‍

ldfതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ചോദ്യംചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനുവരി അഞ്ചിന് സെക്രട്ടേറിയറ്റിനും ജില്ലാ ആസ്ഥാനങ്ങള്‍ക്കും മുന്നില്‍ ധര്‍ണ നടത്തും. റബര്‍ കര്‍ഷകരുടെ പ്രശ്നം കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ പെടുത്താനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പ്രചാരണം നടത്താനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടത് മുന്നണി യോഗം തീരുമാനിച്ചു.

സോളാര്‍ കേസിന്‍െറ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ സ്ഥാനത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് യോഗ്യതയില്ലാതായി. മുഖ്യമന്ത്രിയുടെ ഓഫിസിനെ മാറ്റിനിര്‍ത്തി അന്വേഷണം സാധ്യമല്ലന്ന എല്‍.ഡി.എഫ് നിലപാട് സാധൂകരിക്കുന്നതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top