മധ്യസ്ഥനായി വന്ന സി.പി.ഐ നേതാവ് കൊല്ലപ്പെട്ടു

anilkumarആലപ്പുഴ: തര്‍ക്കത്തിന് മധ്യസ്ഥനായി എത്തിയ സി.പി.ഐ പള്ളിപ്പാട് വടക്കേക്കര ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാര്‍ (40) കൊല്ലപ്പെട്ടു. ചെന്നിത്തല തൃപ്പെരുന്തുറ പറയങ്കേരി കടവ് ഇഞ്ചക്കത്തറ കോളനിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘട്ടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നിത്തല സ്വദേശികളായ കൊച്ചുമോന്‍ (60), സഹോദരന്‍ രാജപ്പന്‍ (62), കൊച്ചുമോന്‍െറ മകന്‍ മനോജ് (40) എന്നിവരെ അറസ്റ്റ്ചെയ്തു.

ഇഞ്ചക്കത്തറ കോളനിയിലെ 10 സെന്‍റ് സ്ഥലം സംബന്ധിച്ച് കെ.പി.എം.എസിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. ശാഖയുടെ നിയന്ത്രണമുള്ള വിഭാഗം ഇവിടെ കെട്ടിടം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത് തര്‍ക്കം രൂക്ഷമാക്കി. തര്‍ക്കസ്ഥലത്ത് തിങ്കളാഴ്ച രാവിലെ മണല്‍ ഇറക്കി നികത്താനുള്ള നീക്കം മറുപക്ഷം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മണലുമായി എത്തിയ പള്ളിപ്പാട് സ്വദേശിയുടെ ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഏഴുപേര്‍ പള്ളിപ്പാടുനിന്ന് ചെന്നിത്തലയില്‍ എത്തി. സംസാരം തര്‍ക്കത്തിലേക്കും സംഘട്ടനത്തിലേക്കും വഴിമാറുകയായിരുന്നു. തര്‍ക്കത്തിനിടെ അനില്‍കുമാറിന്‍െറ തലക്ക് ഇരുമ്പവടികൊണ്ട് അടിയേറ്റു. പൊലീസ് ആശുപത്രിയിലത്തെിച്ചെങ്കിലും താമസിയാതെ മരിച്ചു.

Print Friendly, PDF & Email

Leave a Comment