ബസിടിച്ചു മരിച്ച പ്രവാസി ബിസിനസുകാരന്‍െറ കുടുംബത്തിന് 1,29,02,500 രൂപ നഷ്ടപരിഹാരം

accidentകൊച്ചി: നടന്നുപോകുന്നതിനിടെ ബസിടിച്ചു മരിച്ച പ്രവാസി ബിസിനസുകാരന്‍െറ കുടുംബത്തിന് 1,29,02,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തലക്കടത്തൂര്‍ ഒവുങ്ങല്‍ പൂച്ചേങ്ങല്‍ മരക്കാറിന്‍െറ (56) കുടുംബത്തിന് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

2011 നവംബര്‍ 18ന് തലക്കടത്തൂര്‍ സലീമ ആശുപത്രിക്ക് സമീപത്തായിരുന്നു മരക്കാറിനെ സ്വകാര്യ ബസിടിച്ചത്. അടുത്ത ദിവസം മരിച്ചു. ദുബൈയിലെ ജുബൈ ഇന്‍റര്‍ നാഷണല്‍ കമ്പനി മാനേജിങ് ഡയറക്ടറും പാര്‍ട്ണറുമായിരുന്നു മരക്കാര്‍. മൂന്നര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു മാതാവ് പാത്തുമ്മ, ഭാര്യ ഖദീജ, മക്കളായ ജുബൈരിയ, ജുനൈരിയ എന്നിവര്‍ കോടതിയെ സമീപിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment