Flash News

പാര്‍ട്ടിക്കെതിരെ വീണ്ടും വി.എസ്, തിരിച്ചടിച്ച് പാര്‍ട്ടിയും

December 30, 2014 , സ്വന്തം ലേഖകന്‍

vsachuthannathan1തിരുവനന്തപുരം: ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് 1996ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണെന്ന് വി.എസ് അച്യുതാനന്ദന്‍. തോല്‍പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനിക്കും സ്മാരകം തകര്‍ത്തതതില്‍ പങ്കുണ്ട്.

പാര്‍ട്ടിയുടെ സുസംഘടിത സംഘടനാ സംവിധാനമുള്ള പ്രദേശത്ത് ആരാധനാസ്വഭാവത്തോടെ ബഹുമാനിക്കുന്ന കൃഷ്ണപിള്ളയെ പാര്‍ട്ടിക്കാര്‍ തന്നെ ഒറ്റിക്കൊടുക്കുക എന്നത് ഒരുതരത്തിലും വിശ്വസിക്കാന്‍ കഴിയില്ലന്ന് വി.എസ്. പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കില്ല. മാരാരിക്കുളത്ത് തന്നെ ഒറ്റിയവരാണ് ഇതിന് പിന്നിലും. തന്നെ തോല്‍പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനിക്കും പങ്കുണ്ട്. പ്രശ്നം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കും. നിലപാട് പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.

വി.എസിന്റെ നിലപാട് തള്ളിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, അദ്ദേഹത്തിന്‍െറ തെറ്റായ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ലന്നും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടി നിലപാടിനോട് യോജിക്കാതെ വി.എസ് പരസ്യമായി പ്രതികരിച്ചത് ശരിയല്ലന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന പ്രത്യേക മനോഭാവമാണ് വി.എസിന്. അദ്ദേഹം പാര്‍ട്ടി ശത്രുവിനെ മഹത്വവത്കരിച്ചു. പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം ലതീഷ്ചന്ദ്രന്‍െറ വാദം ന്യായീകരിക്കുന്ന നിലപാടാണ് വി.എസ് തുടക്കംമുതല്‍ എടുത്തത്. കമ്യൂണിസ്റ്റ് വിരുദ്ധ വികാരത്തോടെ ജീവിക്കുന്ന ലതീഷിനെ വി.എസ് മഹത്വവത്കരിക്കുകയാണ്. ലതീഷ് ചന്ദ്രനെ വി.എസ് അറിയാത്തതല്ല. ജീവിച്ചിരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ കോലം കത്തിക്കാന്‍ പരസ്യമായി തയാറായ ലതീഷിനെ പാര്‍ട്ടിയില്‍നിന്ന് മുമ്പേ പുറത്താക്കിയതാണ്. പാര്‍ട്ടിവിരുദ്ധ വികാരത്തിനപ്പുറം ശത്രുതാ മനോഭാവംകൂടി ലതീഷില്‍ നിലനില്‍ക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള പരസ്യ പ്രവര്‍ത്തനത്തിലേര്‍പെട്ട ലതീഷിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒഴിവാക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലതീഷ് സ്റ്റാഫില്‍ തുടര്‍ന്നത് വി.എസിന്‍െറ പ്രത്യേക മനോഭാവം കാരണമായിരുന്നു. അതേ മനോഭാവം തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ലതീഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ വി.എസ് തുടരുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top