അമിത് ഗോയല്‍ യൂണിവേഴ്സിറ്റി ഓഫ് ബഫല്ലൊ ഡയറക്റ്റര്‍

goyalബഫല്ലൊ (ന്യൂയോര്‍ക്ക്) : ബഫല്ലൊ യൂണിവേഴ്സിറ്റി റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഡയറക്റ്ററായി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രഞ്ജന്‍ അമിത് ഗോയലിനെ നിയമിച്ചു. ജനുവരിയില്‍ ഗോയല്‍ ചുമതലയേല്‍ക്കും.

ഇ- എനര്‍ജി, പരിസ്ഥിതി, വെള്ളം തുടങ്ങിയവയെ കുറിച്ച് ഗവേഷണവും പഠനവും നടത്തുന്നതിന് പുതിയതായി രൂപീകരിച്ച യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായിട്ടാണ് പരിചയസമ്പന്നനായ ഗോയലിനെ നിയമിച്ചതെന്ന് യൂണിവേഴ്സിറ്റി ഓഫ് ബഫല്ലൊ റിസര്‍ച്ച് ആന്‍ഡ് എക്കണോമിക്സ് ഡവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് വേണു ഗോവിന്ദരാജ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

350-ഓളം പ്രസിദ്ധീകരണങ്ങളുടെ രചയിതാവും, 6 ഗവേഷണ പുസ്തകങ്ങളുടെ കോ- എഡിറ്ററുമായ ഗോയലിന് പ്രൈഡ് ഓഫ് ഇന്ത്യാ ഗോള്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കരഗ്‌പൂര്‍ ഐ.ഐ.ടിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, റോച്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എയ്റോ സ്പേയ്സ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഗോയല്‍ ഓക്ക് റിഡ്ജ് നാഷ്ണല്‍ ലബോറട്ടറിയില്‍ ഹൈ ടെം‌മ്പറേറ്റര്‍ സൂപ്പര്‍ കണ്ടക്റ്റേഴ്സിനെ കുറിച്ച് ഗവേഷണം നടത്തിവരികയാണ്.

ബഫല്ലൊ യൂണിവേഴ്സിറ്റിയില്‍ നിയമനം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി ഗോയല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment