ഒക്കലഹോമ: ഒക്കലഹോമ, ഫ്ലോറിഡാ ഉള്‍പ്പെടെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍ ഫ്ലൂ വ്യാപകമാകുന്നതായി സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ഡ്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ ഡിസംബര്‍ 30-ന് പുറത്തിറക്കിയ ഒരു സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
വരുന്ന ആഴ്ചകളില്‍ ഫ്ലൂ കൂടുതല്‍ മാരകമാകുമെന്നുള്ള മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്. ഫ്ലൂ സീസണ് ആരംഭിച്ചത് മുതല്‍ 15 കുട്ടികള്‍ മരിക്കുകയും നിരവധി പേര് ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
ഫ്ലൂവിനെതിരെ കുത്തിവെപ്പ് എടുത്തിട്ടുള്ള 40% ജനങ്ങള്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫ്ലൂ വാക്സിന് രോഗം പ്രതിരോധിക്കുന്നതിന് പൂര്‍ണ്ണമായും ഫലപ്രദമായിരുന്നില്ലന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാത്തവര്‍ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ ഫാര്‍മസികളില്‍ നിന്നോ ഡോക്റ്റേഴ്സ് ഓഫീസുകളില്‍ നിന്നോ കുത്തിവെയ്പ്പ് എടുക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളിലും 65 വയസ്സിന് മുകളിലുള്ളവരിലുമാണ് ഫ്ലൂ വ്യാപകമായിരിക്കുന്നത്. ടെക്സസ്സ്, ഡാളസ്സ് ഫോര്‍ട്ട് മേഖലകളിലും നിരവധി പേര് ഫ്ലൂവിനുള്ള ചികിത്സ തേടുന്നു.