സ്കൂള്‍ ടീച്ചറിന് മികച്ച നീലച്ചിത്ര നടിക്കുള്ള അവാര്‍ഡ്, പിന്തുണയുമായി വിദ്യാര്‍ഥികള്‍

PAY-Julia-Pinkബെര്‍‌ലിന്‍: അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപമാകേണ്ടവരാണ് എന്നാണല്ലൊ എല്ലാ രാജ്യക്കാരും ചിന്തിക്കുന്നത്. എന്നാല്‍ പതിനേഴു വര്‍ഷം ആരും അറിയാതെ നീലച്ചിത്ര നടി അധ്യാപികയായി കുട്ടികളെ പഠിപ്പിക്കുകയാണെങ്കിലോ? വിദ്യാര്‍ഥികളുടെ കാര്യം പോട്ടെ, തങ്ങളുടെ സ്കൂളിലെ ടീച്ചര്‍ നീച്ചിത്ര നടിയാണെന്ന് സ്കൂള്‍ അധികൃതര്‍ പോലും അറിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. അതും ടീച്ചറിന് നീലച്ചിത്ര നടികള്‍ക് ലഭിക്കുന്ന അവാര്‍ഡ് ലഭിച്ചപ്പോള്‍ മാത്രം.

സംഗതി പുറത്തായതോടെ പോണ്‍ സ്റ്റാറായ അധ്യാപികയെ ഉടന്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഇപ്പോള്‍ അവരെ തിരികയെടുക്കണമെന്ന ആവശ്യവുമായി ഇയറങ്ങിയിരിക്കുകയാണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും! ജൂലിയ പിങ്ക് എന്ന മുപ്പത്തെട്ടുകാരിക്കാണ് നീലച്ചിത്രത്തിന്‍ അഭിനയിച്ചതിന്റെ പേരില്‍ പണി പോയത്. അടുത്തിടെ നടന്ന വീനസ് പോണ്‍ ഫെയറില്‍, ഷൂട്ടിംഗ് സ്റ്റാര്‍ പുരസ്‌കാരം ലഭിച്ചതോടെയാണ്‌ പോണ്‍ ലോകത്ത് ജീലിയ പിങ്ക് എന്നറിയപ്പെടുന്ന ഈ അദ്ധ്യാപികയെക്കുറിച്ചുള്ള വിവരം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്.

പുരസ്കാരം ലഭിച്ചതോടെയാണ് ടീച്ചറുടെ ശരിക്കുള്ള സ്വഭാവത്തെപ്പറ്റി എല്ലാവരും അറിഞ്ഞത്. ടീച്ചറുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഇതൊടെ മുന്നറിയിപ്പ് പോലും നല്‍കാതെ ടീച്ചറിനെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. ജര്‍മനിയിലെ ബയണ്‍ മ്യൂണിക്കിലെ ഡയകോണിയ ജര്‍മനി ഇവാന്‍ഗെലിക്കല്‍ ഫെഡറല്‍ അസോസിയേഷനിലെ അധ്യാപികയെയാണ് പുറത്താക്കിയത്. ക്രിസ്ത്യന്‍ മൂല്യങ്ങളെ കാത്തുസൂക്ഷിക്കേണ്ട, കുട്ടികള്‍ക്ക് നല്ലകാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ആള്‍ പോണ്‍സ്റ്റാര്‍ ആയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു പുറത്താക്കല്‍.

അതിനാല്‍ തന്നെ അധികൃതരുടെ നടപടിക്കെതിരെ പിങ്ക് കോടതിയെ സമീപിച്ചു. പക്ഷേ, പ്രാഥമികവാദം കേട്ട കോടതി പിങ്കിനെ പിരിച്ചുവിട്ട നടപടിക്ക് അനുകൂലമായാണ് വിധിപറഞ്ഞത്. ഈ വിധിക്കെതിരെ മേന്‍ക്കോടതിയിന്‍ അപ്പീന്‍ നന്‍കിയിരിക്കുകയാണ് ഇപ്പോള്‍ പിങ്ക്. നീലച്ചിത്രങ്ങളിന്‍ അഭിനയിക്കുന്നുണ്ടെങ്കിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ തനിക്കാവുമെന്നും പിങ്ക് കോടതിയെ അറിയിച്ചത്. സ്ത്രീ എന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു.

ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരത്തിലൊരാള്‍ അധ്യാപികയായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതിയുടെ വിധി. അതിനിടെ പിങ്കിന് പിന്തുണയുമായി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എത്തിയത് സ്കൂള്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകാണ്. അശ്ലീല ചിത്രങ്ങളിന്‍ അഭിനയിച്ചു എന്നുപറഞ്ഞ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നാണ് അവര്‍ പറയുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment