മതംമാറ്റം: മോഡിക്ക് മാണിയുടെ കത്ത്

26TV_P2_PROMO_MANI_1155626fതിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ മാതൃക വിസ്മരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തില്‍ മന്ത്രി കെ.എം. മാണി. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതു പ്രചരിപ്പിക്കാനും ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്. ദേശീയ നേതാക്കള്‍ കരുതലോടെ രൂപപ്പെടുത്തിയ മതസൗഹാര്‍ദത്തിന് കോട്ടംവരുത്തുന്ന പല പ്രവണതകളും രൂപപ്പെടുന്നു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രധാനമന്ത്രി എന്തു നടപടിയെടുക്കുന്നുവെന്ന് ജനം ഉറ്റുനോക്കുകയാണെന്ന് കത്തില്‍ പറയുന്നു.

തീവ്രവാദത്തിനും അന്താരാഷ്ട്ര ഗൂഢാലോചനകള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തില്‍ രാജ്യത്ത് മതതീവ്രവാദികള്‍ ഫണം വിടര്‍ത്തുന്നത് ആത്മഹത്യാപരമായിരിക്കും. രാഷ്ട്രവികസനത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയും തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പാക്കുന്നതിലും പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിയും അഭിനന്ദനാര്‍ഹമാണ്. ഭരണത്തലവന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് ഹിതകരമായിരിക്കണം. എല്ലാവരെയും ഒരുപോലെ കാണണമെന്ന ഗീതാവാക്യം ഉദ്ധരിച്ച്, പ്രധാനമന്ത്രിയുടെ കര്‍മപരിപാടികള്‍ക്ക് ഈ ഗീതാചൈതന്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും മാണി കത്തില്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment