പാലക്കാട്: ഇരുതലയന്‍ പാമ്പുകളെ വില്‍ക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തില്‍ നിന്ന് മൂന്ന് ഇരുതലയന്‍ പാമ്പുകളെ കണ്ടെടുത്തു. പറളി ഓടനൂരിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ടും ഒലവക്കോട് റെയില്‍വേ ജങ്ഷനില്‍ നിന്ന് വില്പനക്കായി കൊണ്ടുപോവുകയായിരുന്ന ഒന്നും പാമ്പുകളെയാണ് കണ്ടെടുത്തത്.
പറളി ഓടന്നൂര്‍ സ്വദേശി ആറുമുഖന്‍, കുഴല്‍മന്ദം കണ്ണനൂര്‍ ചന്ദ്രന് (സ്വാമി), പുതുശേരി ചന്ദ്രാപുരം മുരളീധരന് എന്നിവരെയും പാമ്പിനെ വില്പനക്കായി കൊണ്ടുപോകവെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോട്ടയം പാമ്പാടി കളപുരക്കല്‍ ജേക്കബ്, എറണാകുളം കിടങ്ങൂര്‍ ചിറക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് ജേക്കബ്, കോയമ്പത്തൂര്‍ മധുക്കര മരപ്പാലം മണി (ഗോവിന്ദന്‍കുട്ടി), തലശ്ശേരി ചാവശേരി നടുവനാട് നെടിയരത്ത് പുതിയപുരയില്‍ ഷാജി, തലശേരി കോടിയേരി പാറല്കോണത്ത് വീട്ടില്‍ സജിത്, പാലക്കാട് എലപ്പുള്ളി തേനാരി രതീഷ്, കോയമ്പത്തൂര്‍ ശെല്‍വപുരം എല്‍.ഐ.സി കോളനിയില്‍ മുരുകന്, പാലക്കാട് കല്ളേക്കാട് പിരായിരി തങ്കപ്പന്, പാലക്കാട് പുതുശേരി പാമ്പാംപള്ളം ജയപാല്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
മലമ്പുഴയിലെ സ്നേക് പാര്‍ക്കില്‍ നിന്ന് ഡിസംബര്‍ 22ന് പുലര്‍ച്ചെ നാല് ഇരുതലയന്‍ പാമ്പുകളെ ഒരുസംഘം കടത്തിയിരുന്നു. വനംവകുപ്പ് ഇന്റലിജന്‍സ് കൊല്ലത്ത് നിന്ന് ഇരുതലയന്‍ പാമ്പുകളെ വില്‍ക്കുന്ന സംഘത്തില്‍ നിന്ന് പിടികൂടി സൂക്ഷിക്കാനായി സ്നേക് പാര്‍ക്കില്‍ ഏല്‍പ്പിച്ച പാമ്പുകളാണ് മോഷ്ടിക്കപ്പെട്ടത്.