പുതുവര്‍ഷാഘോഷത്തിനിടെ കുന്നംകുളത്ത് അക്രമം, ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പരിക്ക്

kunnamkulam aakramanam2തൃശൂര്‍: പുതുവര്‍ഷാഘോഷത്തിനിടയിലെ സംഘട്ടനത്തില്‍ കുന്നംകുളത്ത് ആര്‍.എസ്.എസ് ജില്ലാ പ്രചാരക് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. ആര്‍.എസ്.എസ് താലൂക്ക് സഹകാര്യവാഹക് സുധീഷ് (38), ശാഖ മുഖ്യശിക്ഷക് വിവേക് (28), മണ്ഡല്‍ കാര്യവാഹക് ദിലീഷ് (27), ഗുരുവായൂര്‍ ജില്ലാ പ്രചാരക് ശശി 35, ആര്‍.എം.പി പ്രവര്‍ത്തകന്‍ ജിക്സന്‍ (20) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച അര്‍ധരാത്രിയാണ് കക്കാട് ഗണപതി ക്ഷേത്രത്തിന് സമീപം സംഘട്ടനം നടന്നത്. കക്കാട് മില്ലേഴ്സ് ക്ലബിന്‍െറ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടക്കുന്നതിനിടെ ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിന് മുന്നില്‍ ക്ലബ് അംഗങ്ങളും ആര്‍.എസ്.എസ് നേതാക്കളും ഏറ്റുമുട്ടുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് അല്‍പസമയത്തിനകം രണ്ട് വീടുകള്‍ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. അമ്പതോളം വരുന്ന അക്രമിസംഘമാണ് പ്രതിയോഗികളുടെ വീടുകളില്‍ ആക്രമണം നടത്തിയത്. കുന്നംകുളത്ത് പച്ചക്കറി കട നടത്തുന്ന മണിയും കുടുംബവും ഉറങ്ങുമ്പോഴാണ് വീടിന്‍െറ വാതില്‍ തകര്‍ത്ത് അക്രമികള്‍ അഴിഞ്ഞാടിയത്. ജനല്‍ ചില്ലുകള്‍, ഊണുമേശ, ടി.വി, അലമാര എന്നിവ തകര്‍ത്ത് പുറത്തെറിഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ മകന്‍ സനൂപിനെ ചോദിച്ച് മണിയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി. മണിയുടെ വീട്ടില്‍ മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

തുടര്‍ന്ന് പരിക്കേറ്റു കഴിയുന്ന ജിക്സന്‍, ജിഷ്ണു എന്നിവരെ തേടി എത്തിയ അക്രമികള്‍ കുന്നംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പുരുഷവിഭാഗം വാര്‍ഡില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജിക്സനെ മര്‍ദിച്ചു. നഴ്സിങ് അസിസ്റ്റന്‍റ് ടി.ഡി. ഫ്രാന്‍സിസിനെ മുറിയില്‍ പൂട്ടിയിടുകയും സെക്യൂരിറ്റിക്കാരന്‍ ദേവാനന്ദനെ ആക്രമിക്കുകയും ചെയ്തു. ആശുപത്രിയിലെ സാധനസാമഗ്രികളും കേടുവരുത്തി. ഇതിനിടെ, ആര്‍.എസ്.എസ് ഓഫീസും തല്ലിത്തകര്‍ത്തു.

kunnamkulam aakramanam

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment