മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ സന്ദേശവും ചിത്രങ്ങളും പ്രചരിപ്പിച്ച യുവാവിനെ പാണ്ടിക്കാട് സി.ഐ ആര്. മനോജ്കുമാര്‍ അറസ്റ്റുചെയ്തു. പന്തല്ലൂര്‍ കടമ്പോട് അമ്പലവട്ടം വാഴ്പറമ്പന് റിജേഷാണ്(26) പിടിയിലായത്.
ക്രിസ്മസ് ദിവസം വൈകുന്നേരമാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. തുടര്‍ന്ന് പന്തല്ലൂര്‍ മുസ്ലിംലീഗ് സെക്രട്ടറി തെങ്ങുംതൊടി അനീസ് പാണ്ടിക്കാട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വിവരസാങ്കേതിക നിയമപ്രകാരമുള്ള കുറ്റമായതിനാല്‍ പാണ്ടിക്കാട് സി.ഐ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ ബുധനാഴ്ച പാണ്ടിക്കാട്ടുവെച്ച് പിടികൂടിയത്.