ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ മറിയൊ ക്വോമോ അന്തരിച്ചു

ny govന്യൂയോര്‍ക്ക്: മൂന്നു തവണ തുടര്‍ച്ചയായി ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്ന മറിയൊ ക്വോമോ (82) ജനുവരി 1 വ്യാഴാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ അന്തരിച്ചു.

1983 മുതല്‍ 1994 വരെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനം വഹിച്ച മറിയൊ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്നു വരെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. 1994 ല്‍ നാലാം തവണയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോട് പരാജയം ഏറ്റുവാങ്ങി.

ഗവര്‍ണ്ണര്‍ മറിയൊ ക്വോമോയുടെ മകന്‍ ആന്‍ഡ്രൂ ക്വോമോ രണ്ടാം തവണ ന്യുയോര്‍ക്ക് ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് മണിക്കൂറുകള്‍ക്കുശേഷമാണ് പിതാവ് മറിയൊയുടെ അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗമായിരുന്നു മരണത്തിനു കാരണം. ഭാര്യ മറ്റില്‍ഡ ക്വോമോ.

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറായി ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത ആന്‍ഡ്രു ക്വോമോ ഉള്‍പ്പെടെ അഞ്ച് മക്കളുളള മറിയൊ, 1932 ല്‍ ജമൈക്കയിലാണ് ജനിച്ചത്. എളിയ നിലയില്‍ നിന്നും ആരംഭിച്ച രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് അതികായകനായി മാറിയ ക്വോമോ തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു. നാലാം തവണ മത്സരത്തില്‍ പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

newyork gov

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment