അന്യസമുദായത്തില്‍പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് കൊന്നു

muzaffarnagar_dishonour_killing_girl_650മുസഫര്‍നഗര്‍: അന്യസമുദായത്തില്‍പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് കൊലപ്പെടുത്തി. പിതാവ് ഹസനെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. 19കാരിയായ മകള്‍ രുഖ്സറിനെ ബുധനാഴ്ച രാത്രി ഇയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദലിത് യുവാവുമായുള്ള യുവതിയുടെ പ്രണയത്തെ പിതാവ് എതിര്‍ത്തിരുന്നു. വിലക്ക് മറികടന്നും മകള്‍ യുവാവിനെ കണ്ടതാണ് ഹസനെ പ്രകോപിപ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment