Flash News

മുന്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളക്ക്‌ വെടിയേറ്റു

January 3, 2015 , എ.സി. ജോര്‍ജ്‌

g.k.pillai

ഹൂസ്റ്റണ്‍: മുന്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളക്ക്‌ ഹുസ്റ്റണില്‍ വെച്ച്‌ വെടിയേറ്റു. ഇന്ന്‌ ജനുവരി 3–ന്‌ ഉച്ചക്ക്‌ മുന്‍പാണ്‌ സംഭവം നടന്നത്‌.

ഹൂസ്റ്റണില്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക്‌ അക്രമി അതിക്രമിച്ചു കയറിയാണ്‌ വെടിവെച്ചതെന്ന്‌ റിപ്പോര്‍ട്ട്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഹൂസ്റ്റണിലെ ബെന്‍ടൌബ്‌  ഹോസ്‌പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ അദ്ദേഹം പരിചരണത്തിലാണ്‌.

ഏകദേശം 40 കൊല്ലമായി ഹൂസ്റ്റണില്‍ താമസിക്കുന്ന ജി.കെ. പിള്ള, 2010–12 കാലഘട്ടത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ പദവി അലങ്കരിച്ചിട്ടുണ്ട്‌. 2012–ല്‍ ഹൂസ്റ്റണില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷന്‍ അദ്ദേഹം പ്രസിഡന്റ്‌ പദവിയിലിരുന്ന സമയത്തായിരുന്നു.

UPDATE: Jan. 4

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജി.കെ. പിള്ളയെ ഇപ്പോള്‍ റിക്കവറി റൂമിലേക്കു മാറ്റിയെന്നും, അദ്ദേഹം സുഖം പ്രാപിച്ചു വരുന്നുണ്ടെന്നും കുടുംബവുമായി ബന്ധപ്പെട്ട ഫൊക്കാന നേതാക്കള്‍ അറിയിച്ചു.

മോഷണമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും, പണമടങ്ങിയ പെഴ്‌സ് നല്‍കിയിട്ടും അക്രമി അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top