ഷിരാഡി ചുരം അടച്ചു; മൈസൂര്‍- ബംഗളൂരു റൂട്ടില്‍ ഗതാഗതക്കുരുക്ക്

shiradi_030215_1മംഗളൂരു: അറ്റകുറ്റപ്പണികള്‍ക്കായി ഷിരാഡി ചുരം റോഡ് അടച്ചതിനാല്‍ മംഗളൂരു-ബംഗളൂരു റൂട്ടില്‍ ഗതാഗതക്കുരുക്ക്. 30 കിലോ മീറ്ററിലേറെ നീണ്ട ഗതാഗതക്കുരുക്കാണ് ശനിയാഴ്ച ഇവിടെയുണ്ടായത്.

ചുരം റോഡില്‍ ഗുണ്ട്യ മുതല്‍ സകലേശ്പുര വരെയുള്ള സ്ഥലത്താണ് പണി നടക്കുന്നത്. ഷിരാഡി ചുരം റോഡിന് പകരം ബംഗളൂരുവിലേക്കത്തൊന്‍ സര്‍ക്കാര്‍ രണ്ട് റൂട്ടുകള്‍ നിര്‍ദേശിച്ചിരുന്നു. അതിലൊന്നാണ് ചാര്‍മാഡി ചുരം റോഡ്. മറ്റൊന്ന് ഹൊന്നാപുരം റൂട്ടായിരുന്നു. ദൂരം കൂടുതലായതിനാല്‍ വാഹനങ്ങളൊന്നും ഇതിലൂടെ അങ്ങിനെ കടന്നു പോകുന്നില്ല. ഷിരാഡി വഴി കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റ് ചെറിയ വാഹനങ്ങളും മാത്രമേ കടത്തിവിടൂ എന്നായിരുന്നു നേരത്തേ ഒൗദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍, ബസുകളും സ്വകാര്യവാഹനങ്ങളും എല്ലാം കൂടി വന്നതോടെ ചാര്‍മാടി ചുരം റോഡ് നിറഞ്ഞു കവിഞ്ഞു. തിരക്ക് കൂടുതലായതിനാല്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് രാത്രി മുഴുവന്‍ കാട്ടുപ്രദേശത്ത് കഴിഞ്ഞുകൂടേണ്ടിവന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment