ഇന്ത്യയിലേക്ക് കടല്‍ മാര്‍ഗ്ഗം ഭീകരരെത്തിയത് ഒബാമയെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്

obamaന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ മാതൃകയില്‍ പുതുവര്‍ഷ ദിനത്തില്‍ ആക്രമണം നടത്താന്‍ പാകിസ്താനില്‍ നിന്ന് ആയുധങ്ങളുമായെത്തിയ ബോട്ട് കടലില്‍ വച്ച് ഇന്ത്യന്‍ തീര സംരക്ഷണ സേന പൊളിച്ചതിനു പിന്നാലെ ഭീകരരെത്തിയത് ഒബാമയെ കൂടി വധിക്കുക എന്ന ലക്ഷ്യത്തൊടെയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍ ഇ തോയ്ബയാണ് കടലില്‍ കൂടി ഭീകരരെ ഇന്ത്യയിലേക്ക് കടത്താനുള്ള നീക്കത്തിനു പിന്നിലെന്നാണ് സൂചന.

ബോട്ടില്‍ ഉണ്ടായിരുന്ന തീവ്രവാദികള്‍ കറാച്ചിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഇന്ത്യന്‍ സേനക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നതിനായി ബോട്ടുകളില്‍ എത്തുന്ന സമയം കണക്കാക്കിയാണ് പാക് തീവ്രവാദികള്‍ ബോട്ടുകളില്‍ എത്തിയത്. എന്നാല്‍ ഈ നിക്കം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ക്കുകയായിരിരുന്നു.

കശ്മീര്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ കടുത്ത നീക്കം മൂലം തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാലാണ് കടല്‍‌വഴി ഇന്ത്യയിലേക്കെത്താന്‍ തീവ്രവാദികള്‍ ശ്രമങ്ങള്‍ നടക്കുന്നത്. പുതുവര്‍ഷ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദികള്‍ എത്തിയത്. റിപബ്ലിക് ദിനാഘോഷത്തിന് അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തുമ്പോഴും തീവ്രവാദ ആക്രമണം നടത്താന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കൂടാതെ അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന വെടിവപ്പിന്റെ മറപറ്റി തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കും എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിനായി നിയന്ത്രണ രേഖയില്‍ ഒമ്പത് തീവ്രവാദ സംഘങ്ങള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പാക് സൈന്യത്തിന്റെ സമ്പൂര്‍ണ പിന്തുണയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment