പാലാക്കാട് (പാലാ): പാലാ രൂപതാംഗവും, സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടറും. മുന്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയുമായിരുന്ന ഫാ. മാത്യു പന്തലാനിക്കലിന്റെ മാതാവ് ത്രേസ്യാമ്മ വര്‍ക്കി (92) നിര്യാതയായി. പരേതനായ വര്‍ക്കി ജോസഫ് ആയിരുന്നു പരേതയുടെ ഭര്‍ത്താവ്.
മക്കള്‍: സിസ്റ്റര്‍ വിക്ടോറിയ (സെന്റ് ആന്‍സ് കോണ്ഗ്രിഗേഷന്, വിജയവാഡ), സി.വി. ജോസഫ്, സിസ്റ്റര്‍ ആനി (സെന്റ് ആന്‍സ്, വിജയവാഡ), ഫാ. മാത്യു പന്തലാനിക്കല്‍, ജോയി ജോര്‍ജ്, സിസ്റ്റര്‍ മേരി ജോര്‍ജ് (ഡി.എസ്.ടി കോണ്‍വെന്റ്, മുംബൈ), മോളി സെബാസ്റ്റ്യന്‍ കളത്തില്‍ (ഡാളസ്), ഡോളി മാത്യു കമ്മട്ടില്, പരേതനായ റോബിന് ജോര്‍ജ്, ഷേര്‍ളി ജോബ് കല്ലറയ്ക്കല്‍ (ഹൈദരാബാദ്).
ജനുവരി 8 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പാലാക്കാട് ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു പന്തലാനി (944730 2242), സി.വി. ജോസഫ് (94957 35243), 482-2213379 (വീട്).