ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ജനുവരി 10ന്

ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്റെ ധനശേഖരണാര്‍ഥം ഫണ്ട് റൈസിംഗ് ഡിന്നറും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും നടത്തുന്നു.

ജനുവരി 10ന് (ശനി) ഷിക്കാഗോ കെസിഎസ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികള്‍.കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ഡാരന്‍ ബൗടന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. റവ. ഡോ. അഗസ്റ്റിന്‍ പാലക്കപറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കും. കാര്യപരിപാടികള്‍ക്ക് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം, ബെന്നി കാഞ്ഞിരംപാറ, സാബി കോലത്, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ഓലിയാനിക്കല്‍, സണ്ണി മേനാമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

image (5)

Print Friendly, PDF & Email

Related News

Leave a Comment