- Malayalam Daily News - https://www.malayalamdailynews.com -

400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലം കമീഷന്‍ ചെയ്യുമെന്ന് മന്ത്രി

Untitled-1_245 [1]കൊച്ചി: 400 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 100 പാലം കമീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്. സംസ്ഥാനത്ത് 186 പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ അടിയന്തര പ്രാധാന്യമുള്ള 100 പാലങ്ങളാണ് ആദ്യഘട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വകുപ്പിന്‍െറ കീഴിലെ വിവിധ ഏജന്‍സികള്‍ക്കാണ് നിര്‍മാണച്ചുമതല.

പൊതുമരാമത്ത് വകുപ്പിന്‍െറ വിവിധ പദ്ധതികള്‍ക്ക് 1441 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുല്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 700 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതികളുടെ നിര്‍മാണം ഫെബ്രുവരിയില്‍ തുടങ്ങും. ഈ ബൈപാസുകള്‍ 30 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇതിനുപുറമെ നാലുവരിയായി നിര്‍മിക്കുന്ന തിരുവനന്തപുരം ബൈപാസ് (കഴക്കൂട്ടം-മുക്കോല) നിര്‍മാണം ഇ.പി.സി ടെന്‍ഡര്‍ പ്രകാരം ഉടന്‍ നിര്‍മാണം തുടങ്ങും.117 കോടി രൂപയുടെ തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി മുതല്‍ കോഴിക്കോടുവരെ ഇപ്പോള്‍ നിര്‍മാണം നടക്കുന്നു. ഇതില്‍ ആശാന്‍പടി-പറവണ്ണ റോഡ് പൂര്‍ത്തിയായി. തിരുവനന്തപുരം നഗര മോഡല്‍ റോഡ് വികസനപദ്ധതി കോഴിക്കോട്ട് ഉടന്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]