Flash News

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബുധനാഴ്ച മുതല്‍ ഗാന്ധിനഗറില്‍

January 7, 2015 , സ്വന്തം ലേഖകന്‍

12668ഗുജറാത്ത്: 13ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബുധനാഴ്ച ഗാന്ധിനഗറില്‍ തുടങ്ങും. മഹാത്മാഗാന്ധി ഇന്ത്യയില്‍ മടങ്ങിയത്തെിയതിന്‍െറ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍െറ വിഷയവും ഗാന്ധിജിയാണ്.

ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് 2500ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ കൂടിയാവുന്നതോടെ 5000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രണ്ടാംദിനം രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമാപനച്ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കുന്നില്ലന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഓപറേഷന് വിധേയനായി വിശ്രമിക്കുന്ന പ്രണബ് മുഖര്‍ജിക്ക് പകരം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കും. വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവാസി ഭാരതീയ പുരസ്കാരം ഉപരാഷ്ട്രപതി വിതരണം ചെയ്യും.

അമേരിക്കയിലെ ഇന്ത്യന്‍ വംശജയും ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയായി അവിടത്തെ വിദേശകാര്യ മന്ത്രിയും സമ്മേളനത്തെുന്നുണ്ട്. ആദ്യദിനമായ ബുധനാഴ്ചത്തെ പരിപാടികള്‍ പ്രവാസി യുവജനങ്ങള്‍ക്കുള്ളതാണ്. രണ്ടാം ദിനത്തില്‍ മോഡിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കുക’ തുടങ്ങി നരേന്ദ്ര മോഡി ആവിഷ്കരിച്ച വികസന പദ്ധതികളില്‍ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ സെഷനാണ് മുഖ്യ അജണ്ട.

ഗള്‍ഫ് പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക സെഷനുണ്ട്. അന്നേ ദിവസം ഉച്ചക്ക് നടക്കുന്ന കേരള സെഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുമെന്ന് നോര്‍ക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ പറഞ്ഞു. അഹ്മദാബാദ് തീരത്ത് അജ്ഞാത ബോട്ട് പൊട്ടിത്തെറിച്ച ദുരൂഹതകള്‍ക്കിടയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഗാന്ധിനഗറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവാസി സമ്മേളനത്തിന് പുറമെ ഗുജറാത്തിന്‍െറ ആഗോള നിക്ഷേപക സംഗമവും ഗാന്ധിനഗറില്‍ നടക്കും. അഹമ്മദാബാദില്‍ ലോക ഹിന്ദുസമ്മേളനം വിളിച്ചുചേര്‍ത്ത് സാമുദായികത കുത്തിപ്പൊക്കാന്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നീക്കവും നടക്കുന്നുണ്ട്. പ്രവാസി സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് യു.പി സര്‍ക്കാര്‍ അഹമ്മദാബാദ് നഗരത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തത് വിവാദമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top