ഒരുമ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു

image (13)ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ “ഒരുമ’യുടെ ക്രിസ്തുമസ് ആഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ഡിസംബര്‍ 28-ന് ക്‌നാനായ കാത്തലിക് സൊസൈറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ ഒരുമ പ്രസിഡന്റ് പയസ് ലൂക്കോസ് അധ്യക്ഷതവഹിച്ചു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി വികാരി ഫാ. സജി പിണര്‍കയില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. കുട്ടികളുടേയും യുവജനങ്ങളുടേയും വിവിധയിനം കലാപരിപാടികളും, കരോള്‍ ഗാനങ്ങളും, നേറ്റിവിറ്റി ഷോയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കലാ-കായിക തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഒരുമ അംഗങ്ങളെ ആദരിക്കുകയും അവര്‍ക്ക് പ്ലാക്കുകള്‍ നല്‍കുകയും ചെയ്തു. ജയന്‍ ആന്‍ഡ് ടീമിന്റെ സംഗീതവിരുന്നും, രുചികരമായ ഡിന്നറും ആസ്വദിച്ച് ഒരുമ അംഗങ്ങള്‍ പരസ്പരം സൗഹൃദം പുതുക്കുകയും, ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ നേരുകയും ചെയ്തു. ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സെക്രട്ടറി ലൈസന്‍ മാത്യു സ്വാഗതം ആശംസിക്കുകയും, അനില്‍ വീട്ടില്‍ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

image (14) image (15) image (16)image (12)

Print Friendly, PDF & Email

Leave a Comment