പുതിയ ആന്‍റിബയോട്ടിക് പരീക്ഷിച്ചു

antiലണ്ടന്‍: മൂന്നു പതിറ്റാണ്ടിന് ശേഷം ആദ്യമായി പുതിയ ആന്‍റിബയോട്ടിക് കണ്ടുപിടിച്ചു. അണുബാധക്കെതിരായ പുതിയ ആന്‍റിബയോട്ടിക്കിന് ‘ടെക്സൊബാക്ടിന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. എലികളിലെ ആദ്യ പരീക്ഷണത്തില്‍ മരുന്ന് ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണെന്ന് വ്യക്തമായി. അടുത്ത അഞ്ച് വര്‍ഷം ടെക്സൊബാക്ടിന്‍ വിപണിയിലുണ്ടാകും.

ആന്‍റിബയോട്ടിക്കുകള്‍ മനുഷ്യ ശരീരത്തിലേക്കുള്ള മാജിക് ബുള്ളറ്റുകളായാണ് പരിഗണിക്കപ്പെടുന്നത്. പക്ഷേ, അശ്രദ്ധമായ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്നും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. രോഗാണുക്കളുള്ള സെല്ലുകളില്‍ ശക്തമായ ആക്രമണം നടത്തുന്നതാണ് പുതിയ ആന്‍റിബയോട്ടിക്.

Print Friendly, PDF & Email

Leave a Comment