തൃശൂര്‍: കുന്നംകുളം എസ്.ഐ ആയിരുന്ന കെ.ജി. സുരേഷിനെയും കോണ്‍സ്റ്റബ്ള്‍ ബസന്ത്, പൊലീസ് ഡ്രൈവര്‍ ഹരികുമാര്‍ എന്നിവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് പത്തര വര്‍ഷം വീതം കഠിനതടവും 15,000 രൂപ വീതം പിഴയും വിധിച്ചു.
പാലക്കാട് ആര്യമ്പാവ് നെച്ചുള്ളി വീട്ടില്‍ ചോതി അപ്പു എന്ന രാധാകൃഷ്ണന് (48), നിധീഷ് (18), ആര്യമ്പാവ് നാലകത്തു വീട്ടില്‍ അഫ്സല് (22), തച്ചനാട്ടുകര കുണ്ടൂര്‍ അവണിക്കല് രതീഷ് (23), പുത്തൂര്‍ മൈലാപ്പാടം പടിഞ്ഞാറേപള്ളത്ത് നൗഫല്‍ (18), മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചെറുകര വീട്ടില്‍ ബാബു എന്ന ശശി (25), പൊട്ടേപ്പാടം പുതുമണ്ണ വീട്ടില്‍ മൊയ്തീന് (24) എന്നിവരെയാണ് ശിക്ഷിച്ചത്. 2009 നവംബര്‍ 22ന് പുലര്‍ച്ചെ രണ്ടിന് കേച്ചേരി ജങ്ഷനില്‍ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.
കേച്ചേരി വഴി അനധികൃതമായി മണല്‍ കടത്തുന്നതായി വിവരം ലഭിച്ച് വാഹനങ്ങള്‍ പരിശോധിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. ഈസമയം തൃശൂര്‍ ഭാഗത്തുനിന്ന് കൊഴിഞ്ഞാമ്പാറ റൂട്ട് ബോര്‍ഡു വെച്ച് ഹെഡ്ലൈറ്റിടാതെ ബസ് വരുന്നതു കണ്ട് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടര്ന്ന് തടഞ്ഞപ്പാള് ബസില്‍നിന്ന് നാലുപേര്‍ ഇറങ്ങി. പിന്നാലെ വന്ന മാരുതി കാറിലും ടാറ്റ സുമോയിലുമായി വന്ന അഞ്ചുപേര്‍ കമ്പിവടിയും ഇരുമ്പു പൈപ്പുമായി ‘അടിച്ചു കൊല്ലടാ’ എന്ന് ആക്രോശിച്ച് പൊലീസിനെ ആക്രമിച്ചു. എസ്.ഐയുടെ കൈ അടിച്ചൊടിച്ചു. പൊലീസുകാരുടെ ദേഹമാകെ അടിയേറ്റു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply