Flash News

കാലത്തിനൊത്ത് സംഗീതവും വളരണം; അഫ്‌സല്‍ യൂസഫ്

January 8, 2015 , സ്വന്തം ലേഖകന്‍

AFSAL-YUSUF-e1420737174154കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമാസംഗീതത്തിലുണ്ടാകണമെന്നു പറയുന്നു സംഗീത സംവിധായകന്‍ അഫ്സല്‍ യൂസഫ്. പാട്ടുകള്‍ ട്രെന്‍ഡിയാക്കണം. ആധുനികവും നൂതനവുമായ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് പാട്ടുകള്‍ ഒരുക്കണം. സംഗീതത്തില്‍ ടെക്നോളജിയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും വേണ്ടതാണെന്നും അദ്ദേഹം പറയുന്നു. വയലാറും ദേവരാജനും ജോണ്‍സണും രവീന്ദ്രനുമൊക്കെ ഒരുക്കിയ കുറേയധികം നല്ല പാട്ടുകളുണ്ട്. ഇവയൊക്കെയും റീമിക്സ് ചെയ്തു പുതിയ തലമുറയിലെ പാട്ടുകാര്‍ ഉപയോഗിക്കുന്നുണ്ട്. പഴയകാല സംഗീതഞ്ജര്‍ ഒരുക്കിയ ഈ പാട്ടുകളുടെ അന്തസത്ത നഷ്ടപ്പെടാതെ പുതിയ രീതില്‍ ആവിഷ്ക്കരിക്കുന്നതില്‍ തെറ്റില്ല. റീമിക്സ് ഒരു കലയാണ്. ആ കല നന്നായി പ്രയോജനപ്പെടുത്തണം. എന്നാല്‍ പഴമ നിറഞ്ഞ പാട്ടുകളുടെ ഭംഗിയും കാവ്യത്മകതയൊന്നും ഒരിക്കലും നഷ്ടപ്പെടുത്തരുത്. പാട്ടുകള്‍ ട്രെന്‍ഡിയാക്കാം.. എന്നാല്‍ അവയിലെ മ്യൂല്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാകരുത്.

പഴയ പാട്ടുകളെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത ഒരുപാട് ആസ്വദകരുണ്ട്. ഇന്നത്തെ പാട്ടുകള്‍ക്കും ആസ്വദകര്‍ ഏറെയാണ്. കാലം വരുത്തിയ ചില മാറ്റങ്ങളാണ് പാട്ടുകളിലുമുള്ളത്. എന്നാല്‍ അതൊക്കെയും അനിവാര്യ മാറ്റങ്ങളാണ്. എണ്‍പതുകളിലെ പാട്ടുകളല്ല തൊണ്ണൂറുകളിലെത്തിയത്. തൊണ്ണൂറുകളിലെ സംഗീതമല്ല ഇന്നു നമ്മള്‍ കേള്‍ക്കുന്നത്. വ്യത്യാസങ്ങളുണ്ട്. ഏതെങ്കിലും ഒരു പാട്ടിനെ മാത്രം വിലയിരുത്തി സംഗീതഞ്ജരെ അളക്കാന്‍ സാധിക്കില്ല. റീമിക്സ് പാട്ടുകളൊരുക്കുന്നവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. പഴയ പാട്ടിനൊപ്പം പുതിയവരുടെ ഭാവന കൂടി ചേരുമ്പോഴാണ് റീമിക്സ് പാട്ടുകളുണ്ടാകുന്നത്. സിനിമയുടെ ദൃശ്യങ്ങള്‍ക്കും കഥയ്ക്കും അനുയോജ്യമായ തരത്തിലുള്ള പാട്ടുകളാണ് ഒരുക്കേണ്ടത്. നല്ല പാട്ടുകള്‍ എന്നും നിലനില്‍ക്കും. മലയാളിയല്ലാത്ത ശ്രേയ ഘോഷല്‍ മലയാളികളുടെ പ്രിയ ഗായികയല്ലേ.. നല്ല പാട്ടുകള്‍ സമ്മാനിച്ചാല്‍ ആരും സ്വീകരിക്കുമെന്നു ഉറപ്പിച്ചു പറയുന്നു അഫ്സല്‍.

പുത്തന്‍ പരീക്ഷണങ്ങളുമായി നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മലയാള സിനിമയിലെ സംഗീത ലോകം വളര്‍ന്നുകൊണ്ടിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകളും പുതുതലമുറയിലെ പാട്ടുകാരും സിനിമാസംഗീതത്തില്‍ പാട്ടുകളുടെ വസന്തം തീര്‍ക്കുകയാണിപ്പോള്‍. പുതിയ ട്രെന്‍ഡുകള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന യുവസംഗീത സംവിധായകനാണ് സംസ്ഥാനചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ അഫ്സല്‍ യൂസഫ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top