Flash News

സ‌പ്തതി പിന്നിട്ടവര്‍ ആദരിക്കപ്പെടുന്നു, ആദ്യ യോഗം നാളെ

January 9, 2015 , ജോര്‍ജ്ജ് തുമ്പയില്‍

nന്യൂജഴ്സി: സ‌പ്തതി പിന്നിട്ട സഭാംഗങ്ങള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം നല്‍കുന്ന ആദരവ് സമ്മേളന ശ്രേണിയിലെ ആദ്യ യോഗം നാളെ ജനുവരി 10 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

ന്യൂജഴ്സി, സ്റ്റാറ്റന്‍ ഐലന്റ് ഏരിയയിലുള്ള 9 മലങ്കര ഓര്‍ത്തഡോക്സ് ഇടവകകളില്‍ (ക്ലിഫ്ടന്‍ സെന്റ് ഗ്രിഗോറിയോസ്, ലിന്‍ഡന്‍ സെന്റ് മേരീസ്, മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്, ഡോവര്‍ സെന്റ് തോമസ്, ടീനെക്ക് സെന്റ് ജോര്‍ജ്ജ്, പ്ലെയിന്‍ ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്ജ്, സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ്) നിന്നുള്ള 50 പേര്‍ ചടങ്ങില്‍ ആദരിക്കപ്പെടും.

ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി ഫാദര്‍ എം.കെ കുറിയാക്കോസ്, ജനറല്‍ കോഡീനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, കൗണ്‍സില്‍ അംഗം ഷാജി വറുഗീസ്, കൗണ്‍സില്‍ അംഗവും ആതിഥേയ ഇടവക വികാരിയുമായ ഫാ. ഷിബു ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷം വഹിക്കും. ഫാദര്‍ ഷിബു ഡാനിയേല്‍ സ്വാഗതമാശംസിക്കും. ഫിലിപ്പോസ് ഫിലിപ്പ് ആശംസ അര്‍പ്പിക്കും. ഷാജി വറുഗീസ് കൃതജ്ഞത പ്രകാശിപ്പിക്കും.

ഇടവക വികാരിമാരായ ഫാ. ഷിനോജ് തോമസ്, ഫാ. സണ്ണി ജോസഫ്, വെരി. റവ. സി.എം ജോണ്‍ കോര്‍ എപ്പിസ്ക്കോപ്പ, ഫാ. ബാബു കെ. മാത്യു, ഫാ. ഷിബു ഡാനിയേല്‍, ഫാ. ബബു വര്‍ഗീസ്, വെരി. റവ. മാത്യു സി. ചാക്കോ, ഫാ. വിജയ് തോമസ്, ഫാ. അലക്സ് കെ. ജോയ്, ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍, ഫാ. ടി.എ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഡോവര്‍ സെന്റ് തോമസ് ഇടവകയിലെ സ്ഥാനമൊഴിയുന്ന റോസ്‌ലിന്‍ ഡാനിയല്‍ (ട്രസ്റ്റി), ബെനോ ജോഷ്വാ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും 2015-ലെ ട്രസ്റ്റിയായ സുനോജ് തമ്പി, സെക്രട്ടറിയായ ഇന്ദിരാ തുമ്പയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി അംഗങ്ങളും ഭദ്രാസന അടിസ്ഥാനത്തിലുള്ള ഈ ആദരവ് യോഗം ഏറ്റവും ഭംഗിയായി നടത്തിന്നതിനുള്ള വിവിധ ക്രമീകരണങ്ങളില്‍ വ്യാപൃതരാണ്.

വിവരങ്ങള്‍ക്ക്: ഷാജി വറുഗീസ് – 862 812 4371, ഫാദര്‍ ഷിബു ഡാനിയേല്‍ – 845 641 9132, ഫിലിപ്പോസ് ഫിലിപ്പ് – 845 642 2060.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top