ജമ്മുകശ്മീരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി; ചര്‍ച്ചകള്‍ തുടരുന്നു

pranab mukharjeന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കാവല്‍ മുഖ്യമന്ത്രിയായിരുന്നു ഉമര്‍ അബ്ദുള്ള ഇന്ന് രാജിവെച്ചതിനെ തുടര്‍ന്നാണിത്. ജമ്മുവില്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രധാന കക്ഷികള്‍ക്കൊന്നും മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 24ന് ഉമര്‍ അബ്ദുള്ള മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ജമ്മു ഗവര്‍ണര്‍ എന്‍ എന്‍ വോറ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരില്‍ സഖ്യ ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയും രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇവര്‍ക്ക് സമവായത്തില്‍ എത്താനായില്ല.

എന്നാല്‍ പി.ഡി.പിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിയോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രത്തില്‍ ബിജെപി ഭരണം നടത്തുന്നതിനാല്‍ സംസ്ഥാനത്തിന് ഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാകുമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.

2014 സെപ്റ്റംബറില്‍ ജമ്മുകശ്മീരിലുണ്ടായ വെളളപ്പൊക്കത്തില്‍ കനത്ത ദുരിതം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ അതില്‍ നിന്നും മോചനം നേടാന്‍ 44,000 കോടി രൂപയെങ്കിലും ആവശ്യമായ സ്ഥിതിക്ക് ബിജെപിയുമായി സഖ്യത്തിന് തയ്യാറാകണമെന്നും ഇവര്‍ പറയുന്നു.

അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സ് പിന്തുണക്കാന്‍ തയ്യാറായിട്ടും ഗവര്‍ണര്‍ ഭരണത്തിന് വഴിവെക്കുന്ന പി.ഡി.പി നിലപാടിനെ ഒമര്‍ അബ്ദുല്ല ശക്തമായി വിമര്‍ശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment