ഇന്‍ഷ്വറന്‍സ് തട്ടിപ്പ്: 25,000 രൂപ നഷ്ടപരിഹാരവും ചെലവും നല്‍കാന്‍ വിധി

birla-1024x682തൃശൂര്‍: സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ മൂന്നിരട്ടിയായി തിരിച്ചു ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന് നഷ്ടപ്പെട്ട സംഖ്യ പലിശ സഹിതം തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവ്.

മണ്ണുത്തി പാറക്കല്‍ ജോണ്‍ ജോസഫിന്‍െറ പരാതിയില്‍ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെയാണ് വിധി. മൂന്നു വര്‍ഷം കൊണ്ട് ഇരട്ടിക്കുമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് തുക ആവശ്യപ്പെട്ടപ്പോള്‍ മൂന്നു ലക്ഷം രൂപ അടച്ചാലേ പണം ലഭിക്കൂ എന്നായിരുന്നു മറുപടിയത്രെ. നിക്ഷേപിച്ച സംഖ്യ കമ്പനി തിരികെ നല്‍കിയില്ല. 25,000 രൂപ നഷ്ടപരിഹാരവും നിക്ഷേപമായി വാങ്ങിയ സംഖ്യ 12 ശതമാനം പലിശ സഹിതവും ചെലവുകളും നല്‍കാന്‍ ഉപഭോക്തൃഫോറം ഉത്തരവിടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment