പലപ്പോഴായി തെറ്റിദ്ധരിക്കപ്പെടുന്ന വാക്കാണ് ‘ആവിഷ്ക്കാര സ്വാതന്ത്ര്യം’. ആരെയും അവഹേളിക്കുവാനും തേജോവധം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ് ചിലരുടെയൊക്കെ ധാരണ. എന്നാല്‍ ഇവരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ വ്രണപ്പെടുത്തിയേക്കാം എന്ന തിരിച്ചറിവ് ലഭിക്കുന്നതിന് മുന്‍പ് സംഭവിക്കാന്‍ പാടില്ലാത്ത പ്രത്യാഘാതങ്ങളും സംഭവിച്ച് കഴിഞ്ഞിരിക്കും.
അത്തരമൊരു വലിയ പ്രത്യാഘാതമാണ് പാരീസില്‍ ഈ ദിവ്സങ്ങളില്‍ നാം കണ്ടത്. തികച്ചും മൃഗീയമായ പ്രത്യാഘാതം. അത്തരം തീവ്രവാദങ്ങളെ വളരെ ശക്തമായി എതിര്‍ക്കുന്നതോടൊപ്പം അങ്ങനെയൊരു ദാരുണ സംഭവത്തിന് കാരണമായ ആ കപട ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ചില നിയന്ത്രണം വരുത്തുവാന്‍ സ്വയം തയ്യാറാകുന്നത് ലോകത്ത് ശാന്തിയും സമാധാനവും കൈവരുത്തുന്നതിന് സഹായിക്കും.
ഇവിടെയിതാ, ഇതുപോലുള്ള മറ്റൊരു ‘ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ’ നിങ്ങളുടെ മുന്പില് അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരാതി ഉയര്‍ത്തിയിരിക്കുന്നത് ‘അമേരിക്കാ നീഡ്സ് ഫാത്തിമ്മ’ എന്ന ഒരു കത്തോലിക്കാ സംഘടനയാണ്. ഹാര്‍പ്പര്‍ കോളിന്‍സ് എന്ന പ്രസാധകര് പ്രസിദ്ധീകരിച്ച ‘ദി അഡ്വെഞ്ചേഴ്സ് ഓഫ് മിസ്സിസ് ജീസസ്’ എന്ന പുസ്തകത്തെ പറ്റിയാണ് അവരുടെ പരാതി.
ക്രിസ്തീയ വിശ്വാസത്തെ വളരെ അവഹേളിക്കുന്ന ഒരു കോമിക് ബുക്കാണിതെന്ന് ആ സംഘടന ആരോപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ആ സംഘടനയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആ പുസ്തകം വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു ഒപ്പ് ശേഖരണം നടത്തുകയാണ് ഈ സംഘടന. സമാധാനപൂര്‍വ്വം നടത്തുന്ന ഈ ഒപ്പ് ശേഖരണത്തില്‍ പങ്കെടുക്കുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒപ്പ് ശേഖരണത്തില്‍ പങ്കെടുക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply