Flash News

നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗ് എം.വി.പി. അവാര്‍ഡ് ജെ.ജെ വാട്ട്‌സിന്

January 10, 2015 , പി.പി ചെറിയാന്‍

jj watt2ഹൂസ്റ്റണ്‍: നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗ് (NFL) പരമോന്നത ബഹുമതി മോസ്റ്റ് വാല്യബിള്‍ പ്ലെയര്‍ (ഏറ്റവും നല്ല കളിക്കാരന്‍) അവാര്‍ഡിന് ഹൂസ്റ്റണ്‍ ടെക്സസ്സ് ഡിഫന്‍സീവ് ജെ.ജെ വാട്ട്‌ അര്‍ഹനായി. ഇന്നലെയാണ് ഫല പ്രഖ്യാപനം പുറത്തുവന്നത്.

ഡിഫന്‍സീവ് പ്ലെയര്‍ എം.വി.പിയായി തിരഞ്ഞെടുക്കപ്പെടുന്നത് എന്‍.എഫ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.

2014-ല്‍ അവസാനിച്ച ലീഗ് മത്സരങ്ങളില്‍ ജെ.ജെ വാട്ട് ആയിരുന്നു ഏറ്റവും മികച്ച കളിക്കാരന്‍.

2014 മത്സര സീസണ്‍ അവസാനിച്ചതോടെ പ്രൊ ഫുട്‌ബോള്‍ ഫോക്കസ് ഓരോ കളിക്കാരുടേയും ഗ്രേഡ് കണക്കാക്കിയാണ് എം.വി.പിയെ കണ്ടെത്തിയത്. ഏറ്റവും ഉയര്‍ന്ന ഗ്രേഡ് (107.5) ജെ.ജെക്കാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ലഭിച്ച ഗ്രേഡ് മറികടക്കുവാന്‍ ഈ വര്‍ഷം വാട്ട്സിന് കഴിഞ്ഞു.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം എല്‍.എല്‍.എഫ് എം.വി. പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം സ്ഥാനം ഏറണ്‍ റോജേഴ്‌സ് കരസ്ഥമാക്കി.

Jacksonville Jaguars v Houston Texans


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top