കേജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

narendra-modi

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി രംഗത്ത്. രാജ്യത്തിനാവാശ്യം അരാജകത്വമല്ല, മറിച്ച് വികസനമാണെന്നും അദ്ദേഹം പറഞ്ഞു. അരാജകവാദികള്‍ക്ക് രാജ്യത്തിന്‍റെയോ സംസ്ഥാനത്തിന്‍റെയോ ഭരണം നടത്താന്‍ കഴിയില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ പത്തു ദിവസം ധര്‍ണ നടത്തിയപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളെ ക്ഷണിച്ചിരുന്നു. താന്‍ അരാജകവാദിയാണെന്നും തനിക്കൊപ്പം ചേരാനുമായിരുന്നു കേജ്‌രിവാളിന്‍റെ ആഹ്വാനം. ഇതിനെതിരെയായിരുന്നു മോദിയുടെ ആക്രമണം. വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അത് നടപ്പാക്കാതെ പോയവരെ ജനങ്ങള്‍ ശിക്ഷിക്കണം. നടപ്പാതകളില്‍ കിടന്ന് ഉറങ്ങേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ ജോലി നല്‍കണമെന്നും മോദി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്ല ഭരണവും വികസനവുമാണ്. എന്നാല്‍ ചിലര്‍ ധര്‍ണകള്‍ നടത്താന്‍ മിടുക്കരാണ്. ഇവര്‍ സര്‍ക്കാരിനെ‌ നയിക്കാന്‍ മോശവുമാണെന്ന് പേരു പറയാതെ എഎപിയെ മോദി വിമര്‍ശിച്ചു. അരാജകവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അത്തരക്കാര്‍ നക്സലുകള്‍ക്കൊപ്പമാണ് ചേരെണ്ടെതെന്നും മോദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment