Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

മലയാളി യുവാവിനെ ബംഗളൂരുവില്‍ കൊലപ്പെടുത്തി തമിഴ്നാട്ടിലെ കൊക്കയില്‍ തള്ളി

January 11, 2015 , സ്വന്തം ലേഖകന്‍

ബിനീഷ്

ബിനീഷ്

തൃശൂര്‍: മദ്യപാനത്തെതുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ മലയാളി യുവാവിനെ കൊന്ന് കൊക്കയില്‍ തള്ളി. വിയ്യൂര്‍ സ്വദേശി കാച്ചപ്പിള്ളി ജാക്സനെയാണ് (26) കൊലപ്പെടുത്തിയത്. മൂന്നാംപ്രതി ബിനീഷിനെ (22) അറസ്റ്റ് ചെയ്തു. രണ്ടാംപ്രതി ഷിനോജ് (22) മറ്റൊരു വധശ്രമക്കേസില്‍ റിമാന്‍ഡിലാണ്. ഒന്നാം പ്രതി തൃശൂര്‍ സ്വദേശി കണ്ണാപ്പി എന്ന വിവേകും (25) നാലാംപ്രതി ജയകൃഷ്ണനും ഒളിവിലാണ്.

ഒമ്പത് വര്‍ഷമായി ജാക്സന്‍ ബംഗളൂരുവില്‍ ഫ്രൂട്ട്സ് സ്റ്റാളില്‍ ജോലി ചെയ്യുകയായിരുന്നു. പ്രതികളും ജയകൃഷ്ണന്‍ എന്നയാളും ജാക്സനും ബംഗളൂരു കോറമംഗലക്കടുത്ത് ഈജിപുരയില്‍ വീട് വാടകക്കെടുത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജൂണിന് ശേഷം ജാക്സനെക്കുറിച്ച് വിവരമില്ലാതെ വന്നപ്പോള്‍ പിതാവ് ജയിംസ് ബംഗളൂരുവിലത്തെി അന്വേഷിച്ചപ്പോള്‍ വ്യക്തമായ വിവരം കിട്ടിയില്ല. അപകടം സംഭവിച്ചതായി സംശയം തോന്നി പൊലിസിന് പരാതി നല്‍കുകയായിരുന്നു.

2014 ജൂണ്‍ 27ന് രാത്രി ജാക്സന്‍ ഉള്‍പ്പെടെയുള്ളവര്‍ വാടകവീട്ടിലിരുന്ന് മദ്യപിക്കുകയും തര്‍ക്കിച്ച് അടിപിടിയുണ്ടാവുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. മദ്യലഹരിയിലായിരുന്ന വിവേകും ഷിനോജും ചേര്‍ന്ന് പുലര്‍ച്ചെ നാലോടെ ജാക്സനെ മര്‍ദിക്കുകയും തോര്‍ത്തുമുണ്ട് കഴുത്തി മുറുക്കി കൊലപ്പെടുത്തുകയും ചെയ്തതാണെന്ന് സൂചന ലഭിച്ചു.

പ്രതികള്‍ ചേര്‍ന്ന് മൃതദേഹം ബിനീഷിന്‍െറ മോട്ടോര്‍ സൈക്കിളില്‍ തമിഴ്നാട്ടിലേക്ക് കടത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഗോപിചന്ദ്ര എന്ന സ്ഥലത്ത് വനത്തിലെ കൊക്കയില്‍ മൃതദേഹം തള്ളി. കഴിഞ്ഞ ജൂണ്‍ 29ന് രാവിലെ തമിഴ്നാട് വനംവകുപ്പിലെ ഗാര്‍ഡ് കൊക്കയില്‍ മൃതദേഹം കണ്ടത്തെി. തമിഴ്നാട്ടിലെ ഹഡ്കോ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊലപാതകത്തിന് കേസെടുത്ത് അന്വേഷിച്ചു വരുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാതായപ്പോള്‍ ഹൊസൂര്‍ നഗരസഭാ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. മരിച്ചയാളെപ്പറ്റിയും മറ്റും തമിഴ്നാട് പൊലീസും അന്വേഷിച്ചിരുന്നെങ്കിലും വിവരം കിട്ടിയിരുന്നില്ല.

മുന്‍ വിരോധം വെച്ചാണ് ജാക്സനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. സംഘത്തിന് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top