Flash News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ നടക്കിരുത്തുന്നത് നിരോധിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

January 11, 2015 , സ്വന്തം ലേഖകന്‍

imagesതൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ നടക്കിരുത്തുന്നത് നിരോധിക്കണമെന്നും തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കോ പ്രദര്‍ശനങ്ങള്‍ക്കോ ദേവസ്വത്തിലെ ആനകളെ ഉപയോഗിക്കരുതെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ ആനകളെ വാടകക്ക് നല്‍കുന്നത് വന്യജീവി സംരക്ഷണ നിയമം പ്രകാരം ചട്ടവിരുദ്ധമാണെന്ന് കാട്ടി ബോര്‍ഡ് ദേവസ്വത്തിന് നോട്ടീസ് നല്‍കി.

ആനയെ നടയിരുത്തുന്നത് വനം വന്യജീവി സംരക്ഷണ നിയമത്തിന് വിരുദ്ധമായതിനാല്‍ വഴിപാടെന്ന പേരില്‍ ഭക്തര്‍ ആനയെ സമര്‍പ്പിക്കുന്നത് നിരോധിക്കണമെന്ന് വനംവകുപ്പിനോട് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ദേവസ്വത്തിന്‍െറ കൈവശമുള്ള ആനകളില്‍ 65 വയസിന് മുകളിലുള്ളവയെ വനംവകുപ്പ് കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഇത് നടപ്പായാല്‍ ഗുരുവായൂര്‍ പത്മനാഭനെ ദേവസ്വത്തിന് നഷ്ടമാകും. ആനക്കോട്ടയിലെ 90 ശതമാനം ആനകളും ക്ഷയം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചവയാണെന്നും ആറ് വര്‍ഷത്തിനിടെ എട്ട് ആനകള്‍ ഇതുമൂലം ചരിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ ഉടമസ്ഥതയിലുള്ള പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ ഉടമാവകാശ രേഖകള്‍ വ്യാജമാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ആനകളുടെ ഉടമാവകാശം സംബന്ധിച്ച് ദേവസ്വം സൂക്ഷിച്ചിരിക്കുന്ന രേഖകളിലധികവും വ്യാജമാണെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനക്കോട്ടക്ക് പ്രവര്‍ത്തനാനുമതി തുടരണമെങ്കില്‍ കോട്ടയുടെ വിസ്തൃതി 18 ഏക്കറില്‍ നിന്ന് 150 ഏക്കറായി വര്‍ധിപ്പിക്കണം. ഒപ്പം ആനക്കോട്ടയുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റവും ബോര്‍ഡ് ആവശ്യപ്പെടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top