Flash News

ഒരു വയസ്സുകാരന്റെ കയ്യില്‍ തോക്ക്; മാതാപിതാക്കള്‍ അറസ്റ്റില്‍

January 12, 2015 , പി.പി ചെറിയാന്‍

babygun

ഇന്ത്യാന: വീടുകളില്‍ അശ്രദ്ധമായി വെക്കുന്ന തോക്കുകള്‍ കുട്ടികള്‍ കയ്യിലെടുത്ത് അബന്ധത്തില്‍ വെടി പൊട്ടി മരിക്കുന്ന നിരവധി സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മനപൂര്‍വ്വം കുട്ടിയുടെ കയ്യില്‍ തോക്ക് കൊടുത്ത് കളിക്കുവാന്‍ അനുവദിച്ചതിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വ്യാഴാഴ്ച നടന്ന സംഭവം പോലീസ് ഇന്നലെയാണ് പുറത്തു വിട്ടത്.

മൈക്കിള്‍ ബാര്‍ണീസ് (19) നിരവധി കേസ്സുകളില്‍ പ്രതിയാണ്. ഒരു കേസ്സുമായി ബന്ധപ്പെട്ട് മൈക്കിളിനെ പോലീസ് അറസ്റ്റു ചെയ്തു. മൈക്കിളില്‍ നിന്നും പിടിച്ചെടുത്ത സെല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു വയസ്സുള്ള കുട്ടി തോക്കെടുത്തു കളിക്കുകയും മാതാപിതാക്കള്‍ അത് കണ്ട് രസിക്കുകയും ചെയ്ത വീഡിയോ ദൃശ്യമാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഒരു വയസ്സുകാരന്റെ കയ്യില്‍ തോക്ക് കൊടുത്തത് ഗുരുതരമായ കുറ്റമായിട്ടാണ് പോലീസ് കാണുന്നത്- ഇവാന്‍സ് വില്ല പോലീസ് ചീഫ് പറഞ്ഞു. 22 വയസ്സുള്ള മാതാവ് ഈ സമയം അവിടെ ഉണ്ടായതായി വീഡിയോ ദൃശ്യങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് അവരേയും പോലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ വേഷം മാറി മൈക്കിളിനെ സമീപിച്ച ഒരു പോലീസുകാരന് തോക്ക് വില്‍‌ക്കുവാന്‍ ശ്രമിച്ചതിനും മൈക്കിളിനെതിരെ കേസ്സെടുത്തിട്ടുണ്ട്.

ഫയര്‍ ആംസ് കൈവശമുള്ളവര്‍ അതു വളരെ സുരക്ഷിതമായി വെക്കണമെന്നും കുട്ടികളുടെ കയ്യില്‍ യാതൊരു കാരണവശാലും എത്തിച്ചേരുവാന്‍ ഇടയാകരുതെന്നും പോലീസ് ചീഫ് പറഞ്ഞു.

mom dad111


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top