- Malayalam Daily News - https://www.malayalamdailynews.com -

ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ ഒരു സാക്ഷി കൂടി വെടിയേറ്റു മരിച്ചു

Asaram-Bapu-latest13 [1]മുസാഫര്‍ നഗര്‍: ആശാറാം ബാപ്പു പീഡനക്കേസിലെ ഒരു സാക്ഷികൂടി വെടിയേറ്റു മരിച്ചു. ആശാറാം ബാപ്പുവിന്റെ പാചകക്കാരനും സഹായിയുമായിരുന്ന അഖില്‍ ഗുപ്തയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വെടിയേറ്റു മരിച്ചത്. ഞായറാഴ്ച വീട്ടിലേക്ക് പോകുന്ന വഴിയാണ് 35കാരനായ ഇയാള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

അഖില്‍ ഗുപ്തയെ കഴിഞ്ഞവര്‍ഷം ഗുജറാത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ആശാറാം ബാപ്പുവിനെതിരെ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വയം ദൈവമായി പ്രഖ്യാപിച്ച ആശാറാം ബാപ്പുവിന് രാജ്യത്ത് 400ഓളം ആശ്രമങ്ങള്‍ ഉണ്ട്.

കേസിലെ മറ്റൊരു സാക്ഷിയും ആശ്രമത്തിലെ ജോലിക്കാരനുമായിരുന്ന അമൃത് പ്രജാപതി കഴിഞ്ഞവര്‍ഷം ജൂണില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഗുജറാത്തില്‍ വെച്ചായിരുന്നു ഇയാള്‍ക്ക് വെടിയേറ്റത്.

ഓഗസ്റ്റ് പതിനഞ്ചിന് ജോധ്പുരിലെ ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആശാറാം ബാപ്പുവിന് എതിരെയുള്ള കേസ്. ആശ്രമത്തിലെ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നു ഈ കുട്ടി. 2013 ഓഗസ്റ്റ് മുതല്‍ ആശാറാം ബാപ്പു ജയില്‍വാസം അനുഭവിച്ചു വരികയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]