Flash News

സി.പി.എം ‘തുടികൊട്ടി സമരം’ തുടങ്ങി

January 13, 2015 , സ്വന്തം ലേഖകന്‍

giri-2കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസികളുടെ പുനരധിവാസ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അനിശ്ചിതകാല രാപ്പകല്‍ ‘തുടികൊട്ടി സമരം’ കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ചു. ഇ.പി. ജയരാജന്‍ എം.എല്‍.എ തുടികൊട്ടി സമരം ഉദ്ഘാടനം ചെയ്തു.

ആദിവാസികളുടെ വോട്ട് തട്ടാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. ആദിവാസികള്‍ ഈ വഞ്ചന തിരിച്ചറിയണം. ആദിവാസികള്‍ക്കായി ഏറ്റെടുത്ത ഭൂമിയില്‍ തുച്ഛമായ വിഹിതം മാത്രമാണ് അവര്‍ക്ക് നല്‍കുന്നത്. ഫണ്ടുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എവിടെയും എത്തുന്നില്ല. ആദിവാസികള്‍ക്ക് ഭൂമിയും ആരോഗ്യവും വിദ്യാഭ്യാസവും മരുന്നും ഭക്ഷണവുമൊക്കെ കടലാസില്‍ മാത്രമാണ്.

163 ദിവസം ജാനുവും ഗീതാനന്ദനും ആദിവാസികളെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍ത്തി കാല്‍കഴപ്പിച്ചതല്ലാതെ എന്തു നേട്ടമാണുണ്ടായതെന്ന് ജയരാജന്‍ ചോദിച്ചു. ഭരണകക്ഷിയുടെ തട്ടിപ്പിന് ഇരയാക്കിയതല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. ഇന്ത്യയില്‍ ആദിവാസികളെ ചാവേറുകളാക്കുകയാണ്. മാവോവാദികള്‍ ഈ പാവങ്ങളെ തികഞ്ഞ ചൂഷണത്തിനിരയാക്കുകയാണ് -ജയരാജന്‍ പറഞ്ഞു.

ആറളം ഫാമിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക, സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക, 240 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ആദിവാസികളെ ഫാമില്‍ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സി.പി.എം ആറളം ലോക്കല്‍ സെക്രട്ടറി ജനാര്‍ദനന്‍, ആദിവാസി ക്ഷേമസമിതി നേതാക്കളായ പി.കെ. സുരേഷ് ബാബു, കെ. മോഹനന്‍, കെ.ചെമ്മരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫാമിലെ 25ഓളം കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top